Shashi Tharoor About Photos With Mahua Moitra 'ഇതെല്ലാം തരംതാണ രാഷ്‌ട്രീയം, പ്രചരിപ്പിച്ചത് പിറന്നാളാഘോഷത്തിനിടെയുള്ള ചിത്രം'; മഹുവ ചിത്ര വിവാദത്തില്‍ ശശി തരൂര്‍ - kerala news updates

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 23, 2023, 3:43 PM IST

കോട്ടയം:  തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കൊപ്പമുള്ള  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂര്‍ എംപി. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ തരംതാണ രാഷ്‌ട്രീയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍ എംപി (Shashi Tharoor MP). പതിനഞ്ച് പേര്‍ പങ്കെടുത്ത മഹുവയുടെ പിറന്നാള്‍ ആഘോഷത്തിനിടെയുള്ള ചിത്രങ്ങളാണ് മറ്റുള്ളവരെ ഒഴിവാക്കി പുറത്ത് വന്നിരിക്കുന്നത്. തന്‍റെ സഹോദരി അടക്കം പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു (Mahua Moitra And Shashi Tharoor MP Photo). പിറന്നാള്‍ ആഘോഷത്തിനിടെ റിലാക്‌സായി ഇരിക്കുമ്പോള്‍ എല്ലാവരും ഒരുമിച്ചെടുത്ത ചിത്രമാണിതെന്നും തന്നേക്കാള്‍ 15, 20 വയസ് കുറവുള്ള കുട്ടിയാണ് എംപിയെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ആരാണെന്നത് എല്ലാവര്‍ക്കും അറിയാം. പുറത്ത് വന്നിരിക്കുന്ന ചിത്രം കൂടെയുണ്ടായിരുന്ന എല്ലാവരെയും വെട്ടിക്കളഞ്ഞ് ഒരു സ്വകാര്യ ചിത്രം പോലെയാണ് പ്രചരിപ്പിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ നമ്മളെ തരംതാഴ്‌ത്താന്‍ വേണ്ടിയുള്ളതാണ് ഇത്തരം നീക്കമെന്നും താന്‍ ഇതൊന്നും കാര്യമായി എടുത്തിട്ടില്ലെന്നും ശശി തരൂര്‍ എംപി കൂട്ടിച്ചേര്‍ത്തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.