'നട്ടെല്ല് പണയം വച്ച റിയാസും മുഖ്യമന്ത്രിയും സതീശനെ പറയേണ്ട': ഷാഫി പറമ്പില്‍ - latest news in kerala

🎬 Watch Now: Feature Video

thumbnail

By

Published : Mar 16, 2023, 6:28 PM IST

കൊല്ലം:  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നട്ടെല്ലും  കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും നട്ടെല്ല് സ്വപ്‌നയ്‌ക്കും മോദിക്കും പണയം വച്ചവര്‍ പ്രതിപക്ഷ നേതാവിന്‍റെ നട്ടെല്ലിനെപ്പറ്റി പറയേണ്ടതില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ. 

കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിൽ രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവിൻ്റെ നട്ടെല്ലിൻ്റെ അളവെടുക്കാൻ വന്ന റിയാസ് പ്രതിപക്ഷ പ്രതികരണമുണ്ടാകുമ്പോൾ അസ്വസ്ഥനായിട്ട് കാര്യമില്ല. വി ഡി സതീശൻ പിൻവാതിൽ നിയമനത്തിലൂടെ പ്രതിപക്ഷ നേതാവായ ആളല്ല. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ദീർഘനാൾ എം.എൽ എ ആയിട്ടാണ് ഈ പദവിയിലെത്തിയത്. എന്നാല്‍ റിയാസിൻ്റെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.  

നിയമസഭയുടെ പ്രവർത്തനം സുതാര്യമല്ലെന്നും സ്‌പീക്കരുടെ ഓഫിസ് സെക്രട്ടറിയെ പോലെ ആക്കി മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഷാഫി കുറ്റപ്പെടുത്തി. സ്‌പീക്കറുടെ ചേംമ്പറില്‍ പോയി മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതെന്നും ഷാഫി പറഞ്ഞു. 

ബ്രഹ്മപുരം വിഷയത്തില്‍ മന്ത്രി എം.ബി രാജേഷ്‌ കമ്പനിയെ ന്യായീകരിച്ച് സംസാരിക്കുമ്പോള്‍ പ്രതിപക്ഷം ഉന്നയിച്ച  ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു. സഭ ടിവി പാർട്ടി ടിവിയാണ്. പ്രതിപക്ഷത്തിന്‍റെ  അവകാശങ്ങൾ ഹനിക്കുന്നതിൽ മുഖ്യപ്രതി മുഖ്യമന്ത്രിയാണ് അടച്ചിട്ട മുറിയിൽ ആർ.എസ്.എസുമായി ചർച്ച നടത്തിയ ആളുടെ പേര് പിണറായി വിജയനെന്നാണ്. ആർ എസ് എസ് നൽകിയ കേസിനെ നേരിടുന്ന ആളാണ് വി ഡി സതീശൻ. കിച്ചൺ കാബിനെറ്റിന്‍റെ ആനുകൂല്യത്തിൽ പദവിയിൽ എത്തിയ ആളല്ല സതീശനെന്നും ഷാഫി പറമ്പിൽ എം.എൽ.എ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.