Video | ഗര്‍ഭിണിയെ കുത്തൊഴുക്കുള്ള കനാല്‍ കടത്തിയത് കയര്‍കെട്ടി ; ഉത്തരാഖണ്ഡില്‍ ജനജീവിതം ദുസ്സഹമാക്കി കനത്തമഴ - ഗര്‍ഭിണിയെ കനാല്‍ മുറിച്ച് കടത്തുന്ന ദൃശ്യം
🎬 Watch Now: Feature Video
ഉത്തരാഖണ്ഡിലെ ടിഹരിയില്‍ കനത്ത മഴ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, കയർ ഉപയോഗിച്ച് ഗര്‍ഭിണിയെ കനാല്‍ മുറിച്ച് കടത്തുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയാണ് (State Disaster Response Force) രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കരയ്‌ക്കെത്തിച്ച യുവതിയെ ചികിത്സയ്ക്കായി ഡെറാഡൂണിലേക്ക് കൊണ്ടുപോയി. ജില്ലയിലെ സീതാപൂരില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ആറ് വീട്ടുകാരെ തിങ്കളാഴ്‌ച (ഓഗസ്റ്റ് 29) രാത്രിയോടെ ഒഴിപ്പിച്ചു.
Last Updated : Feb 3, 2023, 8:27 PM IST