സിസിടിവി ദൃശ്യം: സ്‌കൂള്‍ ബസ് ഇടിച്ച് കാല്‍നട യാത്രികയ്ക്ക് ഗുരുതര പരിക്ക് - എറണാകുളം വാഹാനപകടം
🎬 Watch Now: Feature Video
എറണാകുളം: സ്‌കൂള്‍ ബസ് ഇടിച്ചിട്ട കാല്‍ നട യാത്രികയ്ക്ക് ഗുരുതര പരിക്ക്. പോഞ്ഞാശേരി സ്വദേശിനി ജമീലയെയാണ് ബസ് ഇടിച്ചിട്ടത്. ആലുവ പോഞ്ഞാശേരി പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ബസ് റോഡില്‍ നിന്ന് പമ്പിലേക്ക് പ്രവേശിക്കുമ്പോഴാണ് പെട്രോള്‍ പമ്പിന് മുന്നിലൂടെ നടക്കുകയായിരുന്ന ജമീലയെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍പ്പെട്ട ജമീലയെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തു വന്നു. ചുണങ്ങും വേലി സെൻ്റ് ജോസഫ് സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
Last Updated : Feb 3, 2023, 8:34 PM IST