ബസ് മറിഞ്ഞ് ചികിത്സയിലായിരുന്ന ശബരിമല തീർഥാടകൻ മരിച്ചു - ശബരിമല വാർത്തകൾ
🎬 Watch Now: Feature Video
Published : Dec 14, 2023, 1:20 PM IST
|Updated : Dec 14, 2023, 2:47 PM IST
കോട്ടയം : ബസ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശി (Sabarimala pilgrim died) ആർ അറുമുഖൻ (47) ആണ് മരിച്ചത്. മേലുകാവിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തൊടുപുഴയുൽ നിന്നും പോണ്ടിച്ചേരിയിലേക്ക് പോയ 27 അയ്യപ്പ ഭക്തന്മാരായിരുന്നു ബസിലുണ്ടായിരുന്നത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.അതേസമയം ശബരിമലയിൽ അപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ദിവസം റോഡരികിൽ പിടിച്ചിട്ട കെ എസ് ആർ ടി സി ബസിനടിയിൽ ഉറങ്ങിയ ആന്ധ്ര തീർത്ഥാടകരുടെ കാലിലൂടെ ബസ് കയറിയിറങ്ങി. രണ്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. മണിക്കൂറുകൾ പിടിച്ചിട്ടതിനെ തുടർന്നാണ് ഇവർ രണ്ട്പേരും ബസിൽ നിന്ന് ഇറങ്ങി ബസിന്‍റെ അടിയിൽ കിടന്നുറങ്ങിയത്. തീർത്ഥാടകർ ബസിനടിയിൽ കിടക്കുന്നതറിയാതെ ഡ്രൈവർ ബസ് എടുത്തപ്പോഴാണ് ഇരുവരുടെയും കാലിലൂടെ ബസിന്‍റെ ടയർ കയറിയിറങ്ങിയത്. അതേസമയം കഴിഞ്ഞദിവസം എരുമേലിയിൽ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചിരുന്നു. പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. അന്യസംസ്ഥാന തീർഥാടകർ എരുമേലി റാന്നി പാത ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു.