തൃക്കാർത്തികപ്രഭയില്‍ സന്നിധാനം; ശബരിമലയില്‍ ഭക്തിസാന്ദ്രമായി കാർത്തിക ദീപക്കാഴ്‌ച

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 28, 2023, 11:05 AM IST

പത്തനംതിട്ട: ഭക്തിയുടെയും ശരണം വിളികളുടെയും നിറവിൽ അയ്യപ്പസ്വാമിക്ക് കാർത്തിക ദീപക്കാഴ്‌ച (Sabarimala Karthika). ക്ഷേത്ര ശ്രീകോവിലിന് മുന്നിലായുള്ള മണ്ഡപത്തിൽ ഒരുക്കിയ കാർത്തിക ദീപക്കാഴ്‌ച തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് വിളക്ക് തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി, കീഴ്‌ശാന്തി നാരായണൻ നമ്പൂതിരി, അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ ഒ ജി ബിജു, പിആർഒ സുനിൽ അരുമാനൂർ, സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ഗോപാലകൃഷ്‌ണൻ, ബാലകൃഷ്‌ണൻ എമ്പ്രാതിരി തുടങ്ങിയവർ വിളക്കുകൾ തെളിക്കുകയയിരുന്നു. ബാലകൃഷ്‌ണൻ എമ്പ്രാതിരിയുടെ നേതൃത്വത്തിൽ ശാന്തിമാരും ദേവസ്വം ജീവനക്കാരും ചേർന്നാണ് സന്നിധാനത്ത് കാർത്തിക ദീപക്കാഴ്‌ച ഒരുക്കിയത്. അതേസമയം, ശബരിമല മണ്ഡലകാലം ആരംഭിച്ച് 10 ദിവസം പിന്നിടുമ്പോൾ ഇതുവരെ ദർശനത്തിനെത്തിയത് 6,24,178 ഭക്തരാണ്. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് വർധിച്ചെക്കും. തിരക്ക് മുന്നിൽ കണ്ട് ഭക്തർക്കാവശ്യമായ സജീകരണങ്ങൾ ഒരുക്കുന്നുണ്ട്‌. ഭക്തരുടെ സുരക്ഷയ്ക്കായി വേണ്ട നിയന്ത്രണങ്ങളും ക്രമീകരണങ്ങളും പൊലീസും മറ്റ് അടിയന്തരസേവന സേനകളും ചേർന്ന് ഒരുക്കിയിട്ടുണ്ട്. 

Also read: ശബരിമലയിൽ തിരക്കേറുന്നു; ഇതുവരെ ദർശനം നടത്തിയത് 6,24,178 ഭക്തർ

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.