മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യവും കരിങ്കൊടിയും; സെക്രട്ടേറിയറ്റിനുള്ളില്‍ പ്രതിഷേധവുമായി ആര്‍വൈഎഫ്
🎬 Watch Now: Feature Video
തിരുവനന്തപുരം : സെക്രട്ടേറിയറ്റിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായി ആര്‍വൈഎഫ് പ്രവര്‍ത്തകര്‍. നാല് പേരാണ് കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായെത്തിയത്. ആർവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ, സംസ്ഥാന സെക്രട്ടറി വിഷ്‌ണു മോഹൻ, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി സുനി മഞ്ഞ മല, പിഎസ്‌യു സംസ്ഥാന സെക്രട്ടറി യു അനന്തകൃഷ്‌ണൻ തുടങ്ങിയവരാണ് പ്രതിഷേധവുമായി എത്തിയത് (RYF Protest Against CM). പാസെടുത്താണ് പ്രവര്‍ത്തകര്‍ അകത്തേക്ക് പ്രവേശിച്ചത്. നവകേരള സദസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് സംഘം സ്‌പെഷല്‍ സെക്യൂരിറ്റി സോണിലെത്തിയത്. ബഹളം കേട്ട് എത്തിയ സുരക്ഷ ജീവനക്കാര്‍ പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും പിടിച്ചുമാറ്റി (Navakerala Sadas). അതേസമയം മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനിടെ കേസെടുത്ത സംഭവം. പ്രതികളുടെ ജാമ്യാപേക്ഷ ഡിസംബര്‍ 26ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പൊലീസിനെതിരെയുണ്ടായ ആക്രമണം അതീവ ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷന്‍ (Youth Congress Protest). അതേസമയം ഭരണഘടനപരമായി അനുവദിച്ചിട്ടുള്ള പ്രതിഷേധ സമരം മാത്രമാണ് നടത്തിയതെന്ന് പ്രതിഭാഗം. സമരത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടില്ലെന്ന് പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ മൃദുൽ ജോൺ മാത്യു പറഞ്ഞു. പരിക്കേറ്റില്ലെങ്കിലും നടന്നത് നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സമരമല്ലെയെന്ന് കോടതി ചോദിച്ചു. സമരത്തിനിടെ അറസ്റ്റിലായ 19 പേരുടെ ജാമ്യാപേക്ഷയിലാണ് 26ന് കോടതി വിധി പറയുക. സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നും ഹെല്‍മെറ്റ് അടക്കമുള്ള വസ്‌തുക്കള്‍ നശിപ്പിച്ചതിലൂടെ 50,000 രൂപയുടെ നാശനഷ്‌ടം വരുത്തിയെന്നുമാണ് കേസ്.