Video| മലമുകളിൽ നിന്ന് കുതിച്ചെത്തി കൂറ്റൻ പാറക്കല്ല്, കാറുകൾ തവിടുപൊടി; ഞെട്ടിക്കുന്ന വീഡിയോ - NAGALAND ROCKSLIDE

🎬 Watch Now: Feature Video

thumbnail

By

Published : Jul 5, 2023, 8:55 AM IST

Updated : Jul 5, 2023, 9:11 AM IST

ദിമാപൂർ (നാഗാലാൻഡ്): നാഗാലാൻഡിലെ ദിമാപൂർ ജില്ലയിൽ കനത്ത മഴയിൽ കുന്നിന് മുകളിൽ നിന്ന് കുതിച്ചെത്തിയ കൂറ്റൻ പാറക്കല്ലുകൾ കാറുകൾക്ക് മുകളിലേക്ക് പതിച്ച് രണ്ട് മരണം. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ ദേശീയ പാതയിൽ ദിമാപൂരിനും കൊഹിമയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. 'പകാല പഹാർ' എന്നറിയപ്പെടുന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.  

അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗതാഗത തടസമുണ്ടായതിനെത്തുടർന്ന് വാഹനങ്ങൾ റോഡിൽ നിർത്തി ഇട്ടിരുന്നപ്പോഴാണ് മലമുകളിൽ നിന്ന് ഉരുണ്ടെത്തിയ കല്ലുകൾ കാറുകൾക്ക് മുകളിലേക്ക് പതിച്ചത്. പുറകിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്‍റെ ഡാഷ്‌ബോർഡ് ക്യാമറയിലാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. 

ഭയാനകമായ വീഡിയോയിൽ രണ്ട് വലിയ പാറകൾ കുന്നിന് താഴേക്ക് ഉരുണ്ടെത്തുന്നതും അത് കാറുകൾക്ക് മുകളിലേക്ക് പതിക്കുന്നതും ദൃശ്യമാണ്. അപകടത്തിൽ പെട്ട എസ്‌യുവി പൂർണമായും തകരുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്. അതേസമയം പകാല പഹാർ എന്നറിയപ്പെടുന്ന ഈ ഭാഗത്ത് മുൻപും ഇത്തരത്തിൽ അപകടമുണ്ടായിട്ടുണ്ട്. 

സംഭവത്തിൽ മുഖ്യമന്ത്രി നെയ്‌ഫിയു റിയോ അനുശോചനം രേഖപ്പെടുത്തി. മരിച്ച വ്യക്‌തികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈവേയിലെ അപകടകരമായ മേഖലകളിൽ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്‌തമാക്കി.

Last Updated : Jul 5, 2023, 9:11 AM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.