Renovation Of Panchayat Pond | നാട്ടുകാരൊന്നിച്ചു, ഒരേ മനസ്സോടെ ; പെരുവയൽ പഞ്ചായത്ത് കുളത്തിന് പുതുജീവൻ - പഞ്ചായത്ത് കുളത്തിന്‍റെ നവീകരണം
🎬 Watch Now: Feature Video
Published : Oct 5, 2023, 10:13 PM IST
കോഴിക്കോട്:പെരുവയൽ പഞ്ചായത്തിന്‍റെ പൊതു കുളത്തിന് പുതു ജീവൻ നൽകി നാട്ടുകാരും പഞ്ചായത്തംഗങ്ങളും.(Renovation Of Panchayat Pond) ഏറെ കാലമായി പായലും ചെളിയും നിറഞ്ഞ് കുളത്തിന്‍റെ ഒരു ഭാഗം മാത്രമേ നാട്ടുകാർക്ക് ഉപയോഗിക്കാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ. മാലിന്യ വിമുക്ത പെരുവയൽ ഗ്രാമ പഞ്ചായത്ത് എന്ന പദ്ധതിയുടെ ഭാഗമായാണ് നാട്ടുകാരും പഞ്ചായത്തിന്‍റെ 22 മെമ്പർമാരും ചേർന്ന് കുളം വൃത്തിയാക്കിയെടുത്തത്.രാഷ്‌ട്രീയം മറന്ന് എൽഡിഎഫും യുഡിഎഫും ബിജെപിയും ഒത്തൊരുമിച്ചാണ് കുളം നന്നാക്കാൻ മുന്നോട്ട് വന്നത്. പെരുമണ്ണ,വാഴക്കാട്,മാവൂർ തുടങ്ങിയ പഞ്ചായത്തുകളിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നീന്തൽ പരിശീലിക്കുന്നതിന് എത്തുന്ന കുളമായിരുന്നു പെരുവയൽ പഞ്ചായത്ത് കുളം. സ്‌ത്രീകളും കുട്ടികളുമടക്കം ഒത്തൊരുമിച്ചാണ് പഞ്ചായത്ത് കുളത്തിന്‍റെ നവീകരണത്തിന് നേതൃത്വം നൽകിയത്. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധേയമായ ഇടപെടല്‍. അതേസമയം മിത്ത് വിവാദത്തിനിടെ തലശ്ശേരിയിൽ കരാൽ തെരുവ് ക്ഷേത്രക്കുളം നവീകരിക്കാൻ ഭരണാനുമതി നൽകിയതായി സ്‌പീക്കർ എ എൻ ഷംസീർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ക്ഷേത്ര കുളത്തിന്‍റെ പഴമ നിലനിർത്തി നവീകരിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്‌തമാക്കി.