'മാവൂർ ഗ്രാസിമിന്‍റെ സ്ഥലം പിടിച്ചെടുക്കണം'; നടക്കുന്നത് സർക്കാർ മാനേജ്‌മെന്‍റ് ഒത്തുകളി: രമേശ് ചെന്നിത്തല - Kannur DYFI Attack
🎬 Watch Now: Feature Video
Published : Nov 23, 2023, 7:00 PM IST
കോഴിക്കോട്: മാവൂർ ഗ്രാസിമിന്‍റെ ഉടമസ്ഥതയിലുള്ള 350 ഏക്കറോളം ഭൂമി പിടിച്ചെടുക്കാന്‍ യാതൊരു നടപടിയും എടുക്കാതെ സര്‍ക്കാര്‍ മാനേജ്മെന്‍റുമായി ഒത്തു കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala On Mavoor Grasim Rayons Agitation). കഴിഞ്ഞ മൂന്നുവർഷമായി ഗ്രാസിം മാനേജ്മെന്‍റ് നൽകിയ സ്‌റ്റേ നീക്കാന്‍ യാതൊരു നടപടിയും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാവൂരില്‍ ഗ്രാസിമിന്‍റെ കൈവശമുള്ള സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്‍റിന് കൂട്ടുനിൽക്കുന്ന ഗവൺമെന്‍റ് ആണ് ഇവിടെ അധികാരത്തിൽ ഉള്ളത് എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന് ഗ്രാസിമിന്‍റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് യാതൊരു പ്രയാസവും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. വ്യവസായത്തിനു വേണ്ടി നൽകിയ ഭൂമിയിൽ വ്യവസായം ആരംഭിക്കുന്നില്ല എന്ന് സമരസമിതി ചൂണ്ടിക്കാട്ടിയത് സത്യമാണെന്ന് തെളിഞ്ഞു. ഗ്രാസിമിന്‍റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കാന്‍ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരസമിതി നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണയും രമേശ് ചെന്നിത്തല ഉറപ്പുനൽകി. അതേസമയം കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച (Youth Congress Workers Attacked) സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ആക്രമണങ്ങൾക്ക് പച്ചക്കൊടി കാട്ടുകയാണ്. പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാനുള്ള അനുവാദമാണ് മുഖ്യമന്ത്രി നൽകുന്നത്. ഭീകരമായി മർദ്ദിച്ചവരെ വീണ്ടും പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. എല്ലാ കാലഘട്ടങ്ങളിലും ഭരിക്കുന്ന സർക്കാരുകൾക്കെതിരെ പ്രതിഷേധം ഉണ്ടാകാറുണ്ട്. അത്തരം പ്രതിഷേധങ്ങളെ സഹിഷ്‌ണുതയോടെ കാണണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.