Puthuppally Bypoll| 'എൻഎസ്എസ് എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത് സമദൂര നിലപാട്'; ജെയ്‌ക്കിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല

🎬 Watch Now: Feature Video

thumbnail

By

Published : Aug 14, 2023, 4:09 PM IST

കൊല്ലം: എല്ലാ കാലത്തും എൻഎസ്എസ് സ്വീകരിച്ചിട്ടുള്ളത് സമദൂര നിലപാടാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക്, എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിന് ശേഷം ഒന്ന് പറയുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മറ്റൊന്ന് പറയുന്നുവെന്നും ചെന്നിത്തല കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചാണ്ടി ഉമ്മന് ഉമ്മൻ ചാണ്ടിയുടെ മകനായത് കൊണ്ട് പലപ്പോഴും അർഹമായ സ്ഥാനം കിട്ടിയിട്ടില്ല. നടക്കാൻ പോകുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിപരമായി ആക്രമിക്കുന്നുവെന്നും ചികിത്സയെ പറ്റി വരെ ആക്ഷേപം ഉന്നയിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ വിശ്വാസികള്‍ ഒന്നാകെ യുഡിഎഫിന് വോട്ട് ചെയ്യും. ഭരണത്തെ വിലയിരുത്തി വോട്ട് ചെയ്യുമെന്നാണ് പ്രതിപക്ഷത്തിന്‍റെയും പ്രതീക്ഷ. അത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും കേരളത്തെ ഇതുപോലെ തകർച്ചയിൽ എത്തിച്ച മറ്റൊരു സർക്കാരില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളം സാമ്പത്തികമായി തകർന്നു. കടമെടുപ്പ് പരിധി ഉയർത്തി അനാവശ്യമായ ധൂർത്തും അഴിമതിയും നടത്തിയതോടെ സംസ്ഥാനത്തിന്‍റെ വാർഷിക പദ്ധതികൾ ഒന്നും നടക്കുന്നില്ല. ക്ഷേമ പദ്ധതികൾ ഒന്നും നടപ്പിലാകുന്നില്ലന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.