Ramesh Chennithala Criticized CM Pinarayi ദേവഗൗഡയുടെ വെളിപ്പെടുത്തല്‍; പിണറായി വിജയനും ബിജെപിയുമായി വലിയ ബന്ധമെന്ന് രമേശ് ചെന്നിത്തല
🎬 Watch Now: Feature Video
Published : Oct 20, 2023, 6:10 PM IST
കോട്ടയം: ജെഡിഎസ് ബിജെപിയുമായി സഖ്യകക്ഷി ചേരുന്ന വിഷയത്തിൽ പിണറായി വിജയന്‍റെ അനുമതി ലഭിച്ചിരുന്നുവെന്ന എച്ച് ഡി ദേവഗൗഡയുടെ പ്രസ്‌താവനയ്ക്ക് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala about JDS alliance with BJP). പിണറായി വിജയനും ബിജെപിയുമായി വലിയ ബന്ധമെന്ന് ചെന്നിത്തല. ഏഴ് വർഷമായി നരേന്ദ്രമോദി എന്നോ അമിത് ഷാ എന്നോ മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടുന്നില്ല. ഇവർ തമ്മിലുള്ള അന്തർ ധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് എത്രയോ ശരിയാണ്, എന്തുകൊണ്ട് കെ കൃഷ്‌ണൻ കുട്ടി മന്ത്രിയായി തുടരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എല്ലാം രാഷ്ട്രീയ കച്ചവടത്തിന്‍റെ ഭാഗമാണ്. സിപിഎം – ബിജെപി ബന്ധം മറനീക്കി പുറത്ത് വരുന്നുവെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒപ്പം കൊവിഡ് കാലത്തെ അഴിമതിയെക്കുറിച്ചും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരു ദുരന്തം വരുമ്പോള്‍ ഖജനാവ് കൊള്ളയടിക്കാനാണ് ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ശ്രമിച്ചതെന്നും വളരെ ഗൗരവത്തോടെ അന്വേഷിക്കേണ്ട അഴിമതിയാണെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.