കോടികളുടെ ധൂര്‍ത്ത്, നവകേരള യാത്ര പരാജയം ; 'തലപ്പാവ് വച്ച മുഖ്യമന്ത്രിയും പരിവാരവും നാടിന് നാണക്കേട്'- രമേശ് ചെന്നിത്തല - തലപ്പാവ് വച്ച മുഖ്യമന്ത്രി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/19-11-2023/640-480-20061663-thumbnail-16x9-ramesh.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Nov 19, 2023, 3:45 PM IST
കോട്ടയം: നവകേരള യാത്ര പരാജയമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും തലപ്പാവ് ധരിച്ച് പഴയ രാജഭരണകാലം ഓർമിപ്പിക്കുന്നുവെന്നും നവകേരള സദസ് രാഷ്ട്രീയ പരിപാടിയായാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു(Ramesh chennithala criticize navakerala yatra). സർക്കാർ നിർബന്ധിച്ച് കൊണ്ടുവന്നവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സർക്കാർ പരിപാടികൾ ഇതിൽ പറയാറില്ല. തെരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ പരിപാടിയാണ് ഇത്. വൻതോതിലാണ് പണപ്പിരിവ് നടക്കുന്നത്. പാർട്ടിക്കാർ ഉൾപ്പെടെ വൻ പണപിരിവ് നടത്തുന്നു. ജനങ്ങളുടെ പരാതി വാങ്ങാൻ ആണെങ്കിൽ ഓൺലൈനിൽ വാങ്ങിയാൽ പോരെ. എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചു മാമാങ്കം നടത്തുന്നത് എന്നും രമേശ് ചോദിച്ചു. ആഡംബരം അല്ലെങ്കില്‍ എന്തിനാണ് ഒന്നരക്കോടി രൂപ ചെലവാക്കിയത്. ആഡംബര വാഹനം ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർക്ക് പണം കിട്ടിയോ എന്ന് മുഖ്യമന്ത്രി തിരക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു. എ.കെ ബാലൻ പറഞ്ഞതു പോലെ വാഹനം അല്ല മ്യൂസിയത്തിൽ വയ്‌ക്കേണ്ടത്. ഈ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തിൽ വച്ചാൽ കാണാൻ ആള് കൂടുമെന്നും അദ്ദേഹം പറഞ്ഞു.