Raghurai Indian Multilingual Chatbot : 'രഘുറായ് 67 ഭാഷകളിൽ ഉത്തരം നൽകും'; ബഹുഭാഷ ചാറ്റ്‌ബോട്ട് വികസിപ്പിച്ച് ഒമ്പതാം ക്ലാസുകാരൻ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 23, 2023, 1:00 PM IST

ചണ്ഡീഗഡ് : ചാറ്റ് ജിപിടിയും ആധുനിക ലോകത്ത് അതിന്‍റെ അനന്ത സാധ്യതകളെയും കുറിച്ചാണ് ലോകമെമ്പാടുമുള്ള ടെക് വിദഗ്‌ധരും ഉപയോക്താക്കളും ചർച്ച ചെയ്യുന്നത്. ഇങ്ങനെ ഡിജിറ്റൽ ലോകത്ത് വിപ്ലവം സൃഷ്‌ടിച്ച ചാറ്റ് ജിപിടിക്ക് സമാനമായി 67 ഭാഷകളിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്ന തദ്ദേശീയ ചാറ്റ്‌ബോട്ട് വികസിപ്പിച്ചിരിക്കുകയാണ് ഒമ്പതാം ക്ലാസുകാരനായ ഹരിയാന സ്വദേശി കാർത്തിക് (Raghurai Indian multilingual Chatbot). പുതിയ എഐ ടൂളിന് 'രഘുറായ്' എന്നാണ് പേരിട്ടിരിക്കുന്നത് (Raghurai Chatbot). ചാറ്റ് ജിപിടി സിഇഒ സാം ആൾട്ട്മാൻ (Chat GPT CEO Sam Altman) തന്‍റെ ഇന്ത്യ സന്ദർശത്തിനിടെ, ചാറ്റ് ജിപിടിക്ക് സമാനമായ എഐ ടൂൾ വികസിപ്പിക്കാൻ ഇന്ത്യക്കാരായ സാങ്കേതിക വിദഗ്‌ധരെ വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത കാർത്തിക് തന്‍റെ നിശ്ചയദാർഢ്യവും നൈപൂണ്യവും കൊണ്ട് ഒരു മാസത്തെ പരിശ്രമത്തിനൊടുവിലാണ് തദ്ദേശീയ ചാറ്റ്ബോട്ട് വികസിപ്പിച്ചത്. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഡയാൻ ഗ്രാമത്തിലെ മോഡൽ കൾച്ചർ സ്‌കൂളിലെ വിദ്യാർഥിയാണ് കാർത്തിക്. സ്വന്തമായി വികസിപ്പിച്ചെടുത്ത രഘുറായിയുടെ പേറ്റന്‍റ് നേടാനുള്ള ശ്രമത്തിലാണ് കാർത്തിക്. ഗൂഗിൾ, യാഹൂ അടക്കമുള്ള പ്രമുഖ സെർച്ച് എഞ്ചിനുകളിൽ ഇന്ത്യൻ എഐ ചാറ്റ്ബോട്ടിന്‍റെ സേവനം ലഭിക്കുമെന്നാണ് കാർത്തിക് അഭിപ്രായപ്പെടുന്നത്. ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങൾ നൽകാൻ ഈ എഐ ടൂൾ പ്രതിജ്ഞാബദ്ധമാണ്. കർഷക ഗ്രാമത്തിൽ നിന്നുള്ള കാർത്തിക്, തന്‍റെ സാങ്കേതിക കണ്ടുപിടുത്തങ്ങൾ ഭാവിയിൽ ടെക് ലോകത്ത് വിപ്ലവം സൃഷ്‌ടിക്കുന്നതിനായി കാത്തിരിക്കുകയാണ്. ചെറുപ്പത്തിൽ തന്നെ മൊബൈൽ സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ച് കാർത്തിക് കഴിവ് തെളിയിച്ചിരുന്നു. ഈ അനുഭവം കൈമുതലാക്കിയാണ് അത്യാധുനിക എഐ ചാറ്റ്‌ബോട്ട് വികസിപ്പിച്ചെടുത്തത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.