കുറ്റവാളിയെ പിടികൂടാന്‍ വയല്‍ വളഞ്ഞ് പൊലീസ്; ഏറ്റുമുട്ടലിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്ത് - ഗ്യാങ്സ്‌റ്റര്‍ ബബ്ലു
🎬 Watch Now: Feature Video
ഗുര്‍ദാസ്‌പുര്‍ (പഞ്ചാബ്): കുപ്രസിദ്ധ കുറ്റവാളി ഗ്യാങ്സ്‌റ്റര്‍ ബബ്ലുവിനെ പിടികൂടാന്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് നാല് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഗ്യാങ്സ്‌റ്റര്‍ ബബ്ലുവിനെ ബറ്റാല പൊലീസ് വയലിൽ വച്ച് പിടികൂടുന്നത്. പൊലീസ് വാഹനം കണ്ട് ഭാര്യയും കുഞ്ഞുമായി രക്ഷപ്പെട്ട ബബ്ലുവിനെ വിടാതെ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ വയലിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടാകുന്നതും ഇയാള്‍ പിടിയിലാകുന്നതും. ഗുരുദാസ്‌പൂര്‍ ബട്ടാലയുടെ അടുത്തുള്ള പട്ടണമായ അച്ചൽ സാഹിബില്‍ ബബ്ലുവുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് പൊലീസ് സംഘം എത്തുന്നത്. പൊലീസ് വാഹനം കണ്ടതോടെ ഇയാള്‍ കുടുംബത്തെയും കൂട്ടി കാറില്‍ രക്ഷപ്പെടുകയായിരുന്നു. കാറിനെ പിന്തുടര്‍ന്ന പൊലീസ് സംഘത്തെ കണ്ട് ബബ്ളു രക്ഷപ്പെടാനായി വയലിലേക്ക് കടന്നു. എന്നാല്‍ സംഘം വയല്‍ വളഞ്ഞതോടെയാണ് ഇയാളും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുന്നത്. ഇയാളില്‍ നിന്ന് രണ്ട് പിസ്‌റ്റലുകള്‍ കണ്ടെടുത്തു.
Last Updated : Feb 3, 2023, 8:29 PM IST