PT 7 Wild Elephant | വനംവകുപ്പ് പിടികൂടിയ പി.ടി 7 ആനയ്‌ക്ക് കാഴ്‌ചയില്ല; പെല്ലറ്റ് തറച്ചതാകാമെന്ന് നിഗമനം - പിടി 7 കാട്ടാന
🎬 Watch Now: Feature Video
പാലക്കാട്: പാലക്കാട് ധോണി ക്യാമ്പിൽ കഴിയുന്ന പി.ടി 7ന്‍റെ വലതുകണ്ണിന് കാഴ്ച്ചയില്ലെന്ന് വനം വകുപ്പ്. ഹൈക്കോടതി നിയോഗിച്ച വിദഗ്‌ദ സമതി കഴിഞ്ഞയാഴ്‌ച പാലക്കാട് ധോണിയിലെത്തി പി.ടി 7ന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയപ്പോഴാണ് ആനയുടെ കാഴ്‌ച നഷ്ട്ടപ്പെട്ടുവെന്ന് അറിയിച്ചത്. പാലക്കാട് ധോണിയിൽ നിന്നും പിടികൂടിയ പി.ടി 7, വയനാട്ടിൽ നിന്ന് പിടികൂടിയ പിഎം 2 എന്നീ ആനകളെ വനത്തില്‍ തുറന്നുവിടണമെന്ന ആവശ്യം പരിഗണിച്ച് കോടതിയാണ് സമിതിയെ നിയോഗിച്ചിരുന്നത്.
പി.ടി 7നെ പിടികൂടുമ്പോള്‍ തന്നെ കണ്ണിന്‍റെ കാഴ്‌ച പൂര്‍ണമായും നഷ്‌ടപ്പെട്ട അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. വനത്തിനുള്ളിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ണില്‍ കമ്പ് തട്ടിയോ അല്ലെങ്കില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയപ്പോള്‍ എയര്‍ഗണ്ണിലെ പെല്ലറ്റ് കൊണ്ടിട്ടോ ആയിരിക്കാം ആനയ്‌ക്ക് കാഴ്‌ച നഷ്‌ടപ്പെട്ടതെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്.
ആനയുടെ കണ്ണിന് ചികിത്സ നല്‍കിയിരുന്നെങ്കിലും കാഴ്‌ച ശക്തി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ആനയ്‌ക്ക് തുടര്‍ചികിത്സ ആവശ്യമാണെന്നും വനം വകുപ്പ് വിദഗ്‌ദ സമിതിയെ അറിയിച്ചു. കഴിഞ്ഞ ജനുവരി 22നാണ് പിടി 7നെ പിടികൂടി ധോണിയിലെത്തിച്ചത്. പാപ്പാന്മാരുമായി ഇണങ്ങിയെങ്കിലും ആനയെ കൂട്ടില്‍ നിന്നും പുറത്തിറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.