Protest With The Student Dead Body ദേശീയപാത വികസനത്തിലെ അപാകത, വിദ്യാർഥിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം - കാസർകോട് വിദ്യാർഥിയുടെ മരണം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 8, 2023, 8:07 PM IST

കാസർകോട് : വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം (Locals protest with the dead body). കാസർകോട് ഉദ്യാവർ ദേശീയപാതയാണ് മൃതദേഹവുമായി നാട്ടുകാർ ഉപരോധിച്ചത് (national highway blocked). ദേശീയപാത വികസനത്തിലെ അപാകതയാണ്‌ അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. പ്ലസ് ടു വിദ്യാർഥിയായ സുമന്ദ് ആൾവ (17) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടം (Road Accident). നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് ഇതെന്നും എന്നാൽ കുട്ടികൾക്ക് പോലും റോഡ് മുറിച്ചു കടക്കാൻ പറ്റാത്ത അവസ്ഥ ആണെന്നും നാട്ടുകാർ പറയുന്നു. അടിപ്പാത ഇല്ലാത്തതിനാൽ സ്‌കൂളിൽ നിന്നും മടങ്ങവെ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് സുമന്ദ് ആൾവ വെള്ളിയാഴ്‌ച അപകടത്തിൽപെട്ടത്. ശനിയാഴ്‌ച രാത്രിയാണ് മംഗളുരു ആശുപത്രിയിൽ സുമന്ദ് ആൾവ മരണപ്പെട്ടത്. അടിപ്പാത ആവശ്യവുമായി നിരവധി പ്രതിഷേധം നാട്ടുകാരുടെ നേതൃത്വത്തിൽ ഇവിടെ നടന്നിരുന്നെങ്കിലും ഫലം ഉണ്ടായിട്ടില്ല. വിഷയത്തിൽ ഉടനടി നടപടി ഉണ്ടായില്ലെങ്കിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ സ്‌തംഭിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.