കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം - യുവാവിനെ കടുവ കൊന്ന് തിന്നു
🎬 Watch Now: Feature Video
Published : Dec 10, 2023, 3:27 PM IST
വയനാട് : സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു (Protest against Wayanad Tiger attack). കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്‍റെ മൃതദേഹത്തിന്‍റെ പോസ്റ്റുമോർട്ടം പൂർത്തിയായി. എന്നാൽ, മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രജീഷിന്‍റെ ബന്ധുക്കളും നാട്ടുകാരും. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. സ്ഥലത്ത് ഡിഎഫ്ഒ സജ്‌ന കരീമിനെ നാട്ടുകാർ തടഞ്ഞുവച്ചു. അതേസമയം, കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിറക്കി. എന്നാൽ, നരഭോജിയായ കടുവയെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കടുവയ്ക്കായുള്ള തെരച്ചിൽ വനം വകുപ്പ് ഊർജിതമാക്കി. മരിച്ച പ്രജീഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ നൽകും. കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമനം നൽകുമെന്നും ഡിഫ്ഒ പറഞ്ഞു. ഇന്നലെ രാവിലെ വയലില്‍ പുല്ല് അരിയാൻ പോയ പ്രജീഷ് തിരികെ എത്താതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പകുതിയോളം ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Also read: വയനാട്ടില്‍ യുവാവിനെ കടുവ കൊന്നു, ശരീരം പകുതിയോളം ഭക്ഷിച്ച നിലയില്‍