കീറിയെറിഞ്ഞും കത്തിച്ചും പ്രതിപക്ഷം; പാലക്കാട് നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധം - പാലക്കാട് നഗരസഭ ബജറ്റ് അവതരണം
🎬 Watch Now: Feature Video
പാലക്കാട്: ബജറ്റ് അവതരണത്തിനിടെ പാലക്കാട് നഗരസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ബിജെപി ഭരിക്കുന്ന നഗരസഭയുടെ ബജറ്റ് അവതരപ്പിക്കുന്നതിന് മുൻപ് തുടങ്ങിയ പ്രതിഷേധം ബജറ്റ് രേഖ കീറി എറിന്നതിലേക്കും കത്തിക്കുന്നതിലേക്കും നയിച്ചു. ബജറ്റ് അവലോക രേഖ നേരത്തെ നൽകിയില്ലെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് - യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.
നഗരസഭ ചെയർമാന്‍റെ ഡയസിന് മുൻപിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബജറ്റ് അവതരിപ്പിക്കാൻ നഗരസഭ ഉപാധ്യക്ഷൻ എഴുന്നേറ്റ ഉടനെ പ്രതിപക്ഷം പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ചെയറിന് മുന്‍പില്‍ പ്രതിപക്ഷം വട്ടംകൂടി ബഹളം വച്ചു. എന്നാല്‍, നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്‌ണദാസ് ഇത് കണക്കിലെടുക്കാതെ ബജറ്റ് അവതരിപ്പിച്ചു. എന്നാല്‍, പ്രതിപക്ഷം ഇത് കണക്കിലെടുക്കാതെ പ്രതിഷേധം കടുപ്പിച്ചു.
ആവശ്യമെങ്കിൽ ഒരു നാൾ അധികം ബജറ്റ് ചർച്ച ചെയ്യാമെന്ന് നഗരസഭ അധ്യക്ഷ പ്രിയ അജയൻ പറഞ്ഞു. ഇതും കണക്കിലെടുക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യവിളികളുടെ ഇടയിലാണ് വൈസ് ചെയർപേഴ്‌സണ്‍ ബജറ്റ് പൂർത്തിയാക്കിയത്. അരമണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്.
ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്‌തു. ബജറ്റ് രേഖ നേരത്തെ നൽകുന്നത് കീഴ്‌വഴക്കമല്ലെന്നും മുന്‍പും ഇങ്ങനെയാണ് ബജറ്റ് അവതരിപ്പിച്ചതെന്നുമാണ് ബിജെപി ഭരിക്കുന്ന നഗരസഭ പറയുന്നത്.