കുണ്ടറയില്‍ പ്രസ് ഉടമയും കുടുംബവും വീടിനുള്ളില്‍ മരിച്ച നിലയില്‍ - കൊല്ലം പുതിയ വാര്‍ത്തകള്‍
🎬 Watch Now: Feature Video
Published : Dec 22, 2023, 8:36 PM IST
കൊല്ലം : കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശിയായ രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരാണ് മരിച്ചത് (Press Owner And Family Found Dead). കൊപ്പാറയിലെ പ്രിന്‍റിങ് പ്രസ് ഉടമയാണ് രാജീവ്. രാവിലെ രാജീവ് പ്രസിലെത്താത്തതിനെ തുടര്‍ന്ന് ജീവനക്കാരെത്തി നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത് (Kollam Suicide Case). ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരുന്നെങ്കിലും വീടിന്‍റെ മുന്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പരാധീനതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം (Kollam Kundara Police Station). അടുത്തിടെ പത്തനംതിട്ടയില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. നെടുമണ്‍ സ്വദേശി അനീഷ് ദത്തനാണ് മരിച്ചത്. രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് അനീഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷിന്‍റെ സഹോദരനും സുഹൃത്തും ചേര്‍ന്ന് അനീഷിനെ മര്‍ദിച്ചിരുന്നുവെന്നും മാതാവ് പൊലീസില്‍ മൊഴി നല്‍കി (Middle Aged Man Found Dead).