Tamil Nadu | യുവതി മൂത്രമൊഴിക്കവെ പ്രസവിച്ചു, ക്ലോസറ്റില്‍ വീണ കുഞ്ഞ് മരിച്ചു ; സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പ്രതിഷേധം - ക്ലോസറ്റില്‍ വീണ കുഞ്ഞ് മരിച്ചു
🎬 Watch Now: Feature Video
കാഞ്ചീപുരം : യുവതി ശുചിമുറിയിൽ മൂത്രമൊഴിക്കവെ, പ്രസവിച്ചതിനെ തുടര്‍ന്ന് ക്ലോസറ്റില്‍ വീണ കുഞ്ഞ് മരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ല സർക്കാർ ആശുപത്രിയിലാണ് സംഭവം. മാമല്ലൻ നഗര്‍ സ്വദേശിനിയായ 22കാരിയുടെ കുട്ടിയാണ് മരിച്ചത്. ജൂലൈ 19ന് വൈകിട്ടാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും വേണ്ട ചികിത്സ യുവതിക്ക് ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവം ഉണ്ടായ ഉടനെ യുവതി നിലവിളിക്കുകയും തുടർന്ന് നഴ്‌സുമാർ എത്തി, യൂറോപ്യന്‍ ക്ലോസറ്റില്‍ നിന്നും കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്‌തു. ഈ ആശുപത്രിയില്‍ ശിശുരോഗ വിദഗ്‌ധർ ഇല്ലാത്ത സാഹചര്യത്തില്‍ ചെങ്കൽപേട്ട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചു. എന്നാൽ, എല്ലാവിധ മെഡിക്കൽ സജ്ജീകരണങ്ങളുമുള്ള 108 ആംബുലൻസ് എത്താൻ വൈകി. തുടര്‍ന്ന്,ഈ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് നവജാത ശിശു മരിച്ചത്. ആശുപത്രിയുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവും ബന്ധുക്കളും കാഞ്ചീപുരം സർക്കാർ ആശുപത്രിയിലെ ഡോക്‌ടർമാരുമായും നഴ്‌സുമാരുമായും വാക്കേറ്റമുണ്ടായി. ഇത് സംഘർഷത്തിന് ഇടയാക്കി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് രംഗം ശാന്തമാക്കിയത്. അനുനയത്തിന് തയ്യാറാവാത്ത കുടുംബം ആശുപത്രിയുടെ ആംബുലന്‍സില്‍ കയറാതെ കുഞ്ഞിന്‍റെ മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.