video: ഓടുന്ന പിക്കപ്പ് വാനിന്‍റെ ടയർ ഊരിത്തെറിച്ചു; 15 യാത്രക്കാർ അത്‌ഭുതകരമായി രക്ഷപ്പെട്ടു - പിക്കപ്പ് വാനിന്‍റെ ടയർ ഊരിതെറിച്ചു
🎬 Watch Now: Feature Video
ബെംഗളൂരു: കർണാടകയിൽ തൊഴിലാളികളുമായി പോയ പിക്കപ്പ് വാനിന്‍റെ ടയർ ഊരിമാറി. കുടക് ജില്ലയിലെ ബേട്ടു ഗ്രാമത്തിലാണ് സംഭവം. യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രായമായവരും കുട്ടികളുമായി 15 പേരാണ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്. പുറകിൽ വന്ന ഓട്ടോ ഡ്രൈവറുടെ മൊബൈലിലാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.