Pedestrian Women Were Hit By Car : നിയന്ത്രണംവിട്ട് ഇരച്ചെത്തി കാര്‍, യുവതികളെ ഇടിച്ചുതെറിപ്പിച്ചു, 23കാരിക്ക് ദാരുണാന്ത്യം - യുവതികളെ കാറിടിച്ച് ഒരു മരണം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 19, 2023, 8:06 AM IST

മംഗളൂരു : ഫുട്‌പാത്തിലൂടെ നടക്കവെ നിയന്ത്രണംവിട്ട കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം (Pedestrian women were hit by car).സൂറത്‌കൽ സ്വദേശിനി രൂപശ്രീ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സ്വാതി, ഹിറ്റ്‌നവി, കൃതിക, യതിക എന്നിവർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. മംഗളൂരു കോർപറേഷൻ നീന്തൽക്കുളത്തിന് സമീപം ഇന്നലെ(18.10.2023) വൈകീട്ട് നാല് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. അഞ്ച് യുവതികളാണ് അപകടത്തിൽപ്പെട്ടത്. ഇതിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു (Car Accident Mangaluru). ഫുട്‌പാത്തിലൂടെ നടക്കുകയായിരുന്ന യുവതികളെ നിയന്ത്രണം വിട്ട് ഇരച്ചെത്തിയ കാർ പുറകിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു (car hit young women who were walking on the footpath). കാര്‍ ഇവരില്‍ ചിലരുടെ മുകളിലൂടെ കയറിയിറങ്ങുകയും ചെയ്‌തു. അതേസമയം മറ്റുചിലര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ കാർ ഡ്രൈവർ കമലേഷ് ബലദേവ് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പിതാവിനൊപ്പം മംഗളൂരു വെസ്റ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെസ്റ്റ് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.