അപ്രോച്ച് റോഡ് ഇല്ലാതെ ദേശീയപാത നിര്‍മാണം, മഴപെയ്‌തതോടെ റോഡ് ചളിക്കുളം; വലഞ്ഞ് പയ്യന്നൂർ വെള്ളൂർ പ്രദേശം - പയ്യന്നൂർ വെള്ളൂർ
🎬 Watch Now: Feature Video
കണ്ണൂര്‍: ദേശീയപാത നിർമാണത്തിലെ അശാസ്‌ത്രീയതയിൽ വലഞ്ഞ് പയ്യന്നൂർ വെള്ളൂർ പ്രദേശം. നിരവധി വീടുകളിലേക്ക് ഷീറ്റുകൊണ്ടുള്ള നടപ്പാലമാണ് കരാർ കമ്പനി അധികൃതർ നൽകിയിരിക്കുന്നത്. ചെളിയും മണ്ണും ഇടിഞ്ഞ് നിലവിലെ ഹൈവേയുടെ നിലനിൽപ്പു പോലും ഇവിടെ ഭീഷണിയിലാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പയ്യന്നൂർ വെള്ളൂരിൽ അപ്രോച്ച് റോഡുകൾ നിർമിക്കാതെ ദേശീയപാതയുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. മഴ പെയ്‌തയോടെ ഇവിടെ ചെളി നിറഞ്ഞ് റോഡിലൂടെയുളള ഗതാഗതം ഏറെ ദുഷ്‌കരമായി. വെള്ളൂർ പോസ്റ്റ് ഓഫിസ് ഭാഗത്ത് ഡ്രൈനേജിനായി കുഴിയെടുത്തപ്പോൾ റോഡരികിലെ ചില വീടുകളിലേക്ക് ഷീറ്റോ പലകയോ ഇട്ടു കൊണ്ടുള്ള നടവഴി മാത്രമാണ് അനുവദിച്ചത്.
ഇതോടെ ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ടി വരുന്ന രോഗികളും വയോധികരും ദുരിതം അനുഭവിക്കുന്നതായും ആക്ഷേപമുണ്ട്. ചില വീടുകളിലെ വാഹനങ്ങൾ ഒരു മാസമായി വീട്ടുമുറ്റത്തു തന്നെയാണ്. പണി തീർത്ത മര ഉരുപ്പടികൾ റോഡിലേക്കിറക്കാൻ യാതൊരു മാർഗവുമില്ലെന്ന് കാർപെന്‍റർ ഷോപ്പു നടത്തുന്ന ഇ പി സതീശൻ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി പെയ്‌ത മഴയിൽ ഹൈവേയുടെ വശത്തെ മണ്ണും അപകടകരമായ രീതിയിൽ ഇടിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ വ്യാപിച്ചാൽ ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്നും.