നിർത്തിയിട്ട കാറിന് തീപിടിച്ചു; അപകടം അരയിടത്ത് പാലത്തിനു സമീപം, ആളപായമില്ല - car fires
🎬 Watch Now: Feature Video
Published : Dec 1, 2023, 8:54 PM IST
കോഴിക്കോട് : അരയിടത്ത് പാലത്തിനു സമീപം നിർത്തിയിട്ട കാറിന് തീപിടിച്ചു (parked car caught fire in Kozhikode). ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. പേരാമ്പ്ര സ്വദേശി ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റെനോൾട്ട് ക്വിഡ് കാറിനാണ് തീ പിടിച്ചത്. കോഴിക്കോട് തൊണ്ടയാട് ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്‍റെ അരികിലാണ് കാർ നിർത്തിയിട്ടിരുന്നത്. ബാബുരാജും ഭാര്യയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപ്രോച്ച് റോഡിന്‍റെ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന കാർ തീപിടിച്ച ശേഷം റോഡിന്‍റെ വലതുവശത്തേക്ക് തെന്നി നീങ്ങുകയും പാലത്തിന്‍റെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയും ആയിരുന്നു. കാറിന്‍റെ ബാറ്ററി കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മാറ്റിയിട്ടതെന്നും തീപിടുത്തത്തിന്‍റെ കാരണമെന്തെന്ന് അറിയില്ലെന്നും ബാബുരാജ് പറഞ്ഞു. സമീപത്തെ സ്വകാര്യമാളിലെ ജീവനക്കാർ തീ പിടിച്ച ഉടൻ തന്നെ എത്തി അണക്കാനുള്ള ശ്രമം തുടങ്ങിയത്. തുടർന്ന് കോഴിക്കോട് ബീച്ച് അസിസ്റ്റന്‍റ് ഫയർ ഓഫിസർ കലാനാഥിന്‍റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ആയിരുന്നു. കാറിന് തീ പിടിച്ചതിനെ തുടർന്ന് അരയിടത്ത് പാലം ജങ്‌ഷനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.