വിളിക്കുന്നത് പന്ന്യൻ ജി എന്ന്, സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം: പന്ന്യന്‍ രവീന്ദ്രന്‍ - സോണിയ ഗാന്ധി
🎬 Watch Now: Feature Video
Published : Jan 8, 2024, 7:39 PM IST
തിരുവനന്തപുരം: ഒന്നാം യുപിഎയെ പിന്തുണയ്ക്കുന്ന ഇടതു ബ്ലോക്കില്‍ 10 എംപിമാരുള്ള സിപിഐയുടെ പ്രതിനിധി എന്ന നിലയില്‍ വലിയ പിന്തുണയാണ് ഭരണ പക്ഷത്തു നിന്നു കിട്ടിയത് (Pannyan Raveendran interview). തിരുവനന്തപുരം എയര്‍ക്രാഫ്‌ട് മെയിന്‍റനന്‍സ് യൂണിറ്റ്, നേമം, കൊച്ചു വേളി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനുള്ള ഫണ്ട് എന്നിവ നേടിയെടുക്കാനായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മലയാളിയുമായിരുന്ന ടികെഎ നായരായിരുന്നു പ്രധാനമന്ത്രിയിലേക്കുള്ള പാലം. അന്നത്തെ ഭരണ മുന്നണിയായ യുപിഎയുടെ ചെയര്‍പെഴ്‌സണായിരുന്ന സോണിയാഗാന്ധി എപ്പോള്‍ കണ്ടാലും പന്ന്യന്‍ ജി എന്നാണ് വിളിക്കാറുണ്ടായിരുന്നത്. ഇവിടെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്‍ററിന്‍റെ ഒരു പരിപാടി ഉദ്ഘാടനത്തിനെത്തിയ സോണിയാഗാന്ധി സ്ഥലം എംപിയായ താന്‍ എത്തുന്നതുവരെ കാത്തിരുന്നു. അത്രമാത്രം മാന്യയായിരുന്നു സോണിയാഗാന്ധി. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിക്കാനുള്ള തമിഴ്‌നാട്ടു കാരനായ റെയില്‍വേ സഹമന്ത്രി വേലുവിന്‍റെ നടപടിക്കെതിരെ കേരള എംപിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചപ്പോള്‍ അന്ന് മദ്ധ്യസ്ഥത വഹിച്ചത് സോണിയാഗാന്ധിയായിരുന്നു. അന്നത്തെ ലോക്‌സഭാ സ്‌പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയത് സികെ ചന്ദ്രപ്പനായിരുന്നു. ചാറ്റര്‍ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ മലയാളത്തില്‍ സത്യ പ്രതിജ്ഞ എടുത്തത്.