പൈവളിഗെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ - ബിജെപി പാനലിന് വിജയം ; പ്രകടനവുമായി തെരുവിലിറങ്ങി സിപിഎം - പൈവളിഗെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഫലം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/05-11-2023/640-480-19946417-thumbnail-16x9-paivalike-co-operative-bank-cpi-bjp-victory.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Nov 5, 2023, 11:16 AM IST
കാസർകോട് : പൈവളിഗെ സഹകരണ ബാങ്ക് (Paivalike Co Operative Bank election) തെരഞ്ഞെടുപ്പിൽ സിപിഎം - യുഡിഎഫ് സഖ്യത്തിനെതിരെ സിപിഐ - ബിജെപി പാനലിന് വിജയം. പാനൽ രൂപീകരണത്തിലെ തർക്കത്തെ തുടർന്നാണ് ബിജെപിക്കൊപ്പം സിപിഐ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഐക്കെതിരെ സിപിഎം പ്രവർത്തകർ പ്രകടനവുമായി തെരുവിലിറങ്ങി. 11 അംഗ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളും നേടിയാണ് സിപിഐ - ബിജെപി സഖ്യം ഭരണം പിടിച്ചെടുത്തത്. പാനൽ രൂപീകരണത്തിൽ തുടങ്ങിയ ഭിന്നത പൈവളിഗെയിൽ സിപിഎം - സിപിഐ പരസ്യ പോരിൽ കലാശിക്കുകയായിരുന്നു. സിപിഎം, സിപിഐ, യുഡിഎഫ് സംയുക്ത സഖ്യമാണ് നിലവിലെ ബാങ്ക് ഭരണ സമിതി. പാനൽ രൂപീകരണത്തിൽ സിപിഐ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതാണ് ഭിന്നതയ്ക്കിടയാക്കിയത്. ആവശ്യം നിരാകരിച്ചതോടെ സിപിഐ ചുവടുമാറി. അതേസമയം ബിജെപിയുമായുള്ള പരസ്യ സഖ്യം വിവാദമായിട്ടും സിപിഐ നേതൃത്വം മൗനം തുടരുകയാണ്. രണ്ടര വർഷം വീതം സിപിഐ, മുസ്ലിം ലീഗ് പ്രതിനിധികൾ സഹകരണ ബാങ്കിൽ പ്രസിഡന്‍റ് സ്ഥാനം പങ്കിട്ടു. ബിജെപിയെ പരാജയപ്പെടുത്താൻ വർഷങ്ങളായി ഈ സഖ്യമാണ് പൈവളിഗെയിൽ തുടരുന്നത്. എന്നാൽ ഈ തവണ കാര്യങ്ങൾ മാറി മറഞ്ഞു. സീറ്റ് വിഭജനത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ ഭിന്നത രൂക്ഷമാവുകയായിരുന്നു.