Padayappa Elephant In Kannimala പടയപ്പ വീണ്ടും കന്നിമലയിൽ; ഗതാഗതം തടസപ്പെട്ടു, വാഹനങ്ങൾക്ക് നേരെ ആക്രമണമില്ല - Padayappa Elephant In munnar

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 8, 2023, 11:07 PM IST

ഇടുക്കി : പടയപ്പ എന്ന കാട്ടാന വീണ്ടും മൂന്നാറിന് (Padayappa Elephant In Munnar) സമീപമുള്ള കന്നിമലയിൽ എത്തി. പെരിയവര എസ്റ്റേറ്റിന് സമീപം ആയിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാന ചുറ്റിക്കറങ്ങിയത്. കന്നി മലയിൽ നിന്ന് പെരിയവര എസ്റ്റേറ്റിലേക്ക് (Padayappa Near Periyavarai Estate) റോഡിലൂടെ ആയിരുന്നു പടയപ്പയുടെ യാത്ര. ഇതോടെ മേഖലയിൽ ചെറിയ തോതിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾക്ക് നേരെ യാതൊരുവിധ അക്രമവും കാണിക്കാതെ പടയപ്പ റോഡിലൂടെ നടന്നത് വാഹനത്തിൽ ഉണ്ടായിരുന്നവരെയും ആശ്ചര്യപ്പെടുത്തി. തുടർന്ന് വനം വകുപ്പിന്‍റെ ആർ ആർ ടി സംഘം എത്തിയാണ് പടയപ്പയെ കാടുകയറ്റിയത്. ആഹാരം ലഭിക്കാതെ വരുന്നതോട് കൂടിയാണ് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. നാട്ടിൽ ഇറങ്ങി നേരിയതോതിൽ അക്രമസഭാവം കാണിക്കുമെങ്കിലും മൂന്നാറുകാർക്ക് പ്രിയങ്കരനാണ് പടയപ്പ. മറയൂര്‍ (Marayoor) മേഖലയില്‍ നിന്നും കാട്ടുകൊമ്പന്‍ പടയപ്പ കഴിഞ്ഞ മാസം മൂന്നാറിലേയ്‌ക്ക് യാത്ര തിരിച്ചിരുന്നു. രാത്രി സഞ്ചാരമായതിനാൽ ഗതാഗതം തടസം അന്നും ഉണ്ടായിരുന്നു. എന്നാൽ നാശനഷ്‌ടങ്ങൾ ഒന്നും ഉണ്ടാക്കാതെയായിരുന്നു പടയപ്പയുടെ യാത്ര. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.