'എഞ്ചിൻ ഓഫാക്കി റോഡ് ഇറങ്ങിയതാകാം അപകട കാരണം'; ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ സ്ഥലം സന്ദർശിച്ച് മന്ത്രി പി പ്രസാദ് - പത്തനംതിട്ട ജനറല്‍ ആശുപത്രി

🎬 Watch Now: Feature Video

thumbnail

By

Published : Mar 28, 2023, 6:37 PM IST

പത്തനംതിട്ട : കണമല നാറാണംതോടിന് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞത് ബസിന്‍റെ എഞ്ചിൻ ഓഫ് ചെയ്‌ത് ഇറക്കം ഇറങ്ങിയതിനാലാകാമെന്നാണ് പ്രഥമിക നിഗമനമെന്ന് കൃഷി മന്ത്രി പി പ്രസാദ്. അപകടം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. 

എഞ്ചിൻ ഓഫ് ചെയ്‌ത് ഇറക്കം ഇറങ്ങിയതിനാലാകാം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പരിശോധനയിൽ എയർ ഇല്ലെന്ന് മനസിലാക്കി. അതിനാലാണ് വളവിൽ ബസിന് ബ്രേക്ക് ലഭിക്കാതിരുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. പ്രമോദ് നാരായൺ എംഎൽഎയും മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെ ഇലവുങ്കലില്‍ നിന്ന് കണമല പൊകുന്ന വഴി നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ മയിലാട്‌ തുറയിൽ നിന്നുള്ള അയ്യപ്പ ഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ഇലവുങ്കലില്‍വച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.

64 പേരാണ് അപകടത്തിൽപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ 11 പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 32 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 കുട്ടികള്‍ ഉണ്ടായിരുന്നതില്‍ 3 കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. 

ബാക്കിയുള്ള കുട്ടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണുള്ളത്. ബസിന്‍റെ ഡ്രൈവര്‍ക്ക്‌ സാരമായി പരിക്കേറ്റിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.