Operation Protector Vigilance Raid: 'ഓപ്പറേഷൻ പ്രൊട്ടക്റ്റർ', തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന - വിജിലൻസിന്‍റെ മിന്നൽ പരിശോധന
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/21-09-2023/640-480-19567314-thumbnail-16x9-vigilance.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Sep 21, 2023, 11:45 AM IST
തിരുവനന്തപുരം : സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗങ്ങൾക്കായി കൊണ്ട് വന്ന പദ്ധതികളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്. 'ഓപ്പറേഷൻ പ്രൊട്ടക്റ്റർ' എന്ന പേരിൽ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തി. വിദ്യാഭ്യാസ ധന സഹായം, വിവിധ മേഖലകളിലെ ധന സഹായം, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികൾ, ഭവന നിർമാണ പദ്ധതികൾ, പഠന മുറികളുടെ നിർമാണം എന്നീ പദ്ധതികൾ നടപ്പിലാക്കുന്ന 50 ബ്ലോക്ക് പഞ്ചായത്തുകളിലെയും 10 മുൻസിപ്പാലിറ്റികളിലെയും 5 കോർപ്പറേഷനുകളിലെയും പട്ടികജാതി വികസന ഓഫിസർമാരുടെയും അനുബന്ധ സെക്ഷനുകളിലുമാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ വിജിലൻസ് ഒരേ സമയം പരിശോധന നടത്തിയത്. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ സർക്കാർ പദ്ധതികൾ അനുവദിച്ചു നൽകുന്നതിലേക്ക് തയാറാക്കുന്ന ഗുണഭോക്തൃ പട്ടികയിൽ അയോഗ്യരായവർ ഇടം പിടിക്കുന്നുണ്ടോ, പട്ടികജാതി വികസന ഓഫിസർ മുഖേന ടെണ്ടർ ചെയ്യുന്ന വിവിധ പദ്ധതികളിൽ ഗുണനിലവാരം കുറഞ്ഞ ഉത്‌പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ടോ, പട്ടികജാതിക്കാർക്ക് വേണ്ടിയുള്ള വിവിധ സാമ്പത്തിക സഹായങ്ങൾ അർഹരായവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രധാനമായും പരിശോധിച്ചത്. പരിശോധനയിൽ ഇതുവരെ വിവിധ ഇടങ്ങളിൽ വ്യാപക ക്രമക്കേടുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്. പട്ടികജാതി വിഭാഗക്കാർക്ക് സർക്കാരിന്‍റെ വിവിധ പദ്ധതികൾ മുഖേന അനുവദിച്ച സാമ്പത്തിക സഹായം അർഹരായവർക്കാണോ ലഭിച്ചിട്ടുള്ളതെന്നും അവരത് യഥാവിധി വിനിയോഗിച്ചിട്ടുണ്ടോയെന്നും ഉറപ്പുവരുത്തുന്നതിലേക്ക് സ്ഥലപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്‌ടർ ടി കെ വിനോദ് കുമാർ ഐപിഎസ് അറിയിച്ചു.