Oommen Chandy | കർമഭൂമിയുടെ കണ്ണീര്‍വീഥിയിലൂടെ അന്ത്യയാത്ര ; നെഞ്ചിടിഞ്ഞ് ആള്‍നിര - ഉമ്മൻ ചാണ്ടി വെഞ്ഞാറമൂട്
🎬 Watch Now: Feature Video

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്ക് വികാരനിർഭരമായ യാത്രയപ്പ് നൽകി നാട്. ഇന്ന് രാവിലെ തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടിയുടെ വസതിയായ പുതുപ്പള്ളി ഹൗസിൽ നിന്ന് ആരംഭിച്ച വിലാപയാത്ര തിരുവനന്തപുരം അതിർത്തി പ്രദേശമായ വെഞ്ഞാറമ്മൂട് എത്തിയപ്പോൾ ആറേകാൽ മണിക്കൂർ പിന്നിട്ടിരുന്നു. ആയിരങ്ങളാണ് മണിക്കൂറുകൾ കാത്തുനിന്ന് പ്രിയ നേതാവിന് ആദരാഞ്‌ജലികൾ അർപ്പിച്ചത്. 53 വർഷം നിയമസഭാംഗവും രണ്ട് തവണ കേരള മുഖ്യമന്ത്രിയുമായി ജനനായകൻ എന്ന് സ്‌നേഹത്തോടെ വിളിക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് നീങ്ങുകയാണ്. തിരുവനന്തപുരത്തുകാർക്ക് ഏറെ പ്രിയപ്പെട്ട, രാഷ്‌ട്രീയ വിവേചനമില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങളിലേയ്‌ക്ക് ഇറങ്ങിച്ചെന്ന നേതാവാണ് ഉമ്മൻ ചാണ്ടി. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 4.25 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം വിടവാങ്ങിയത്. തുടർന്ന് ഇന്നലെ ഉച്ചയോടെ ഭൗതിക ശരീരം തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. നാളെ (20.7.23)യാണ് അദ്ദേഹത്തിന്‍റെ സംസ്‌കാരം.