കോട്ടയത്തിന് പൂക്കളമിടാൻ തിരുവാർപ്പില്‍ പൂപ്പാടം റെഡി - Marigold
🎬 Watch Now: Feature Video
കോട്ടയം : തിരുവാർപ്പിൽ വനിതകളുടെ പൂകൃഷി വൻ വിജയം. ഓണ വിപണി മുന്നിൽ കണ്ടാണ് വനിത തൊഴിലുറപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ പൂകൃഷി ചെയ്യുന്നത്. രണ്ടാം തവണയാണ് പഞ്ചായത്തിന്‍റെ സഹായത്തോടെ വനിത കൂട്ടായ്‌മ ബന്തിപ്പൂ കൃഷി ചെയ്യുന്നത്. തിരുവാർപ്പ് പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹായത്തോടെയാണ് പൂകൃഷി നടത്തിയത്. കഴിഞ്ഞ ഓണത്തിനും ഈ വനിത കൂട്ടായ്‌മ പൂക്കൾ കൃഷി ചെയ്‌ത് വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ് രണ്ടാമതും പൂക്കൾ കൃഷി ചെയ്യാനിവർ ഇറങ്ങിത്തിരിച്ചത്. കൃഷി ഭവൻ നൽകിയ തൈ ഉപയോഗിച്ചാണ് പൂകൃഷി. 30 ദിവസമാകുന്ന തൈയാണ് കൃഷി ഭവനിൽ നിന്ന് നൽകുന്നത്. ഇതിന് വെള്ളവും വളവും നൽകി പരിപാലിച്ചാണ് ഇവർ പൂകൃഷിയിൽ നുറുമേനി വിളവ് കൊയ്യുന്നത്. ഗ്രൂപ്പിലെ ഏഴ് വനിതകളാണ് പൂന്തോട്ടം പരിപാലിക്കുന്നത്. പൂക്കൾ ആവശ്യമുള്ളവർക്ക് ഇവിടെ നേരിട്ടെത്തിയാൽ വാങ്ങാം. കോട്ടയത്തെ പൂ മാർക്കറ്റിലും ഇവർ വിൽപ്പനക്കായി പൂക്കൾ എത്തിക്കും.
Also read : Floriculture | വന്യമൃഗങ്ങളെ തുരത്താനൊരു പരീക്ഷണം, പൂപ്പാടമായി ആറളം; വിജയകരമെന്ന് കൃഷി വകുപ്പ്