വെള്ളാനയായി മൂന്നാറിലെ ഹരിത ചെക്ക് പോസ്‌റ്റ്; ചെലവാക്കിയത് ലക്ഷങ്ങൾ - munnar updates

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 21, 2023, 5:24 PM IST

ഇടുക്കി: ലക്ഷങ്ങള്‍ ചെലവഴിച്ച് പഴയ മൂന്നാറില്‍ സ്ഥാപിച്ച ഹരിത ചെക്ക് പോസ്റ്റിന്‍റെ പ്രവര്‍ത്തനം നിലച്ചു (Old Munnar Green Check Post Stopped Functioning). മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന് സമീപം ഹരിത ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലുള്ള ചെക്ക് പോസ്റ്റിന്‍റെ ഉദ്‌ഘാടനം. തുടക്കത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചെക്ക് പോസ്‌റ്റ് ജൂലൈ മാസത്തോടെ തന്നെ പ്രവര്‍ത്തന രഹിതമായി. വിനോദ സഞ്ചാര സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ചെക്ക് പോസ്റ്റിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ഇപ്പോൾ ആവശ്യമുയരുന്നത്. യുഎന്‍ഡിപിയുടെ സാമ്പത്തിക സഹായത്തോടെയാണ് (UNDP Aid) ചെക്ക് പോസ്‌റ്റ് സ്ഥാപിക്കപ്പെട്ടത്. വിനോദ സഞ്ചാരികളില്‍ നിന്ന് തരംതിരിച്ച് മാലിന്യം ശേഖരിക്കുക, മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുക, ഇത് സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യുക തുടങ്ങി വിവിധ കാര്യങ്ങളായിരുന്നു പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. ജൈവ മാലിന്യം സംസ്‌ക്കരിക്കാനുള്ള സൗകര്യം ചെക്ക് പോസ്‍റ്റില്‍ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. മൂന്നാറിനെ ശുചിയാക്കാന്‍ സഹായിക്കുന്ന പദ്ധതി കാര്യക്ഷമമായി മുമ്പോട്ട് കൊണ്ടു പോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.