വയോധികനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവം; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്ന് ആരോപണം
🎬 Watch Now: Feature Video
ഇടുക്കി: ചികിത്സയില്‍ കഴിയുന്ന വയോധികനെ അയല്‍വാസി വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണം. രാജകുമാരി വെള്ളംചേരി സ്വദേശിയായ വി.യു പാപ്പച്ചനാണ് ആക്രമണത്തിന് ഇരയായത്. ജനുവരി 13നാണ് കേസിനാസ്‌പദമായ സംഭവം. ശ്വാസം മുട്ടിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പാപ്പച്ചനെ യാതൊരു പ്രകോപനവുമില്ലാതെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു. അസുഖ ബാധിതനായ പാപ്പച്ചന്‍ വര്‍ഷങ്ങളായി ജോലിക്ക് പോകാറില്ല. വീട്ടിലെത്തിയ ഇയാള്‍ പാപ്പനെ മര്‍ദിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ആക്രമണം തടയാനെത്തിയ പാപ്പച്ചന്‍റെ ഭാര്യ ഓമനയേയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ രണ്ട് തവണ രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് പാപ്പച്ചന്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെ വീട്ടില്‍ കയറി ആക്രമണം നടത്തിയ ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് പാപ്പച്ചന്‍ പറയുന്നു. സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ പൊലീസ് നടപടിയെടുക്കണമെന്നും പാപ്പച്ചന്‍ പറയുന്നു.
Also Read: കര്‍ണാടകയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്