Idukki wildlife attacks| വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടി ഇടുക്കി; നഷ്‌ടപരിഹാരം കാത്ത് നൂറുകണക്കിന് കർഷകർ - വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടി ഇടുക്കി
🎬 Watch Now: Feature Video
ഇടുക്കി : വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുകയും കൃഷിനാശം ഉണ്ടാവുകയും ചെയ്‌തിട്ടും അർഹമായ നഷ്‌ടപരിഹാരം കിട്ടാതെ അപേക്ഷ നൽകി കാത്തിരിക്കുന്നത് നൂറുകണക്കിന് കർഷകർ. ഓരോ വർഷവും ഇടുക്കി ജില്ലയിൽ മാത്രം നൂറുകണക്കിന് ആളുകൾക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്.
ജീവൻ നഷ്‌ടപ്പെട്ട സംഭവത്തിൽ പോലും നഷ്‌ടപരിഹാരം പൂർണതോതിൽ നൽകുവാൻ ഇനിയും വനം വകുപ്പിനായിട്ടില്ല. ഓരോ വർഷവും ഹെക്‌ടർ കണക്കിന് കൃഷി വിളകളാണ് വന്യജീവികൾ നശിപ്പിക്കുന്നത്. നൂറുകണക്കിന് ആളുകൾക്ക് പരിക്കും ഏൽക്കുന്നുണ്ട്. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന ആക്രമണങ്ങളിൽ നഷ്‌ടപരിഹാരം നൽകുമെന്നാണ് വനംവകുപ്പ് പറയുന്നത്.
എന്നാൽ അപേക്ഷ നൽകിയിട്ടും നഷ്‌ടപരിഹാരം ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി. നഷ്‌ടപരിഹാരം ലഭിച്ചില്ലെങ്കിൽ കൂടി വന്യമൃഗ ശല്യത്തിന് അറുതിവരുത്താനെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകണം എന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം വന്യ ജീവികളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശത്തുള്ളവര്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്‌തമാക്കിട്ടുണ്ട്. നഷ്‌ടപരിഹാരത്തുക ഉയര്‍ത്തുന്നതും പരിഗണിക്കും. സംസ്ഥാന വ്യാപകമായി വനംവകുപ്പ് നടത്തിയ വനസൗഹൃദ സദസുകളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
വന്യജീവി ആക്രമണത്തില്‍ നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. വന്യജീവി ആക്രമണം കൂടുലുള്ള പ്രദേശങ്ങള്‍ക്ക് മുൻഗണന നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ഇതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ജില്ലയിലെ കർഷകർ.