thumbnail

By ETV Bharat Kerala Team

Published : Dec 1, 2023, 8:48 PM IST

ETV Bharat / Videos

ടിപ്പർ ലോറി കവര്‍ന്നു; മോഷണം സിമന്‍റുകട്ട നിർമാണ കേന്ദ്രത്തിൽ

കോഴിക്കോട് : തിരുവമ്പാടി തോണ്ടീമ്മൽ സിമന്‍റ്‌ കട്ട നിർമാണ കേന്ദ്രത്തിൽ നിർത്തിയിട്ട KL 57 C 8622 നിസാൻ മിനി ടിപ്പർ ലോറി മോഷണം പോയി (Nissan mini tipper lorry stolen). ഇന്നലെ വൈകുന്നേരം 5:30 ഓടെയാണ് മോഷണം നടന്നത്. വൈകുന്നേരം ഉടമ എത്തിയപ്പോഴാണ് ടിപ്പർ കാണാതായ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ടിപ്പർ മോഷ്‌ടിച്ച് കൊണ്ട് പോവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് പേർ ഉൾപ്പെട്ട സംഘമാണ് ടിപ്പർ കടത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മുക്കം അഗസ്‌ത്യന്‍മുഴി പാലം കടന്ന് കോഴിക്കോട് ഭാഗത്തേക്ക് ലോറി കൊണ്ടു പോകുന്ന സിസിടിവി ദൃശ്യമാണ് ലഭിച്ചത്. മുക്കം കല്ലുരുട്ടി സ്വദേശിയായ ശശിയാണ് ടിപ്പർ ലോറിയുടെ ഉടമ. പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കോഴിക്കോട്‌ മുക്കം മാങ്ങാപ്പൊയിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ്, മുണ്ടുകൊണ്ട് മുഖം മൂടി പണം അപഹരിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടികൂടിയിരുന്നു. കഴിഞ്ഞ നവംബർ 17 നായിരുന്നു പെട്രോള്‍ പമ്പില്‍ 'സിനിമാസ്റ്റൈല്‍' മോഷണം അരങ്ങേറിയത്. 

ALSO READ: മുളകുപൊടിയെറിഞ്ഞ് മുണ്ടുകൊണ്ട് മുഖം മൂടിയുള്ള മുക്കത്തെ കവര്‍ച്ച : പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.