'ബൈബൈ 2023'; കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിച്ച് കോട്ടയത്ത് ന്യൂ ഇയര്‍ ആഘോഷം
🎬 Watch Now: Feature Video
Published : Jan 1, 2024, 6:23 PM IST
കോട്ടയം : പുതുവർഷത്തെ വരവേറ്റ് കോട്ടയം നഗരം (New Year celebration Kottayam). നാടെങ്ങും ആഘോഷരാവ് ഒരുക്കിയാണ് 2024 ൻ്റെ പിറവിയെ അവിസ്‌മരണീയമാക്കിയത്. കോട്ടയം വിജയപുരം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർണിവലിൽ കൂറ്റൻ പാപ്പാഞ്ഞിയെ തീകൊളുത്തിയാണ് പുതുവത്സരപ്പിറവി ആഘോഷിച്ചത്. രാത്രിയിൽ ആരംഭിച്ച ഗാനമേള ആസ്വാദകർക്ക് നവ്യാനുഭവമായി. കാർണിവലിൽ ഒരുക്കിയിരുന്ന ഡിജെ യുവാക്കൾക്കിടയിൽ ആവേശം പടർത്തി. രാത്രി 12 മണിക്ക് വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി ടി സോമൻകുട്ടി പാപ്പാഞ്ഞിക്ക് തീകൊളുത്തി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, പഞ്ചായത്ത് അംഗങ്ങളും നാട്ടുകാർക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു. കരിമരുന്ന് പ്രയോഗവും പുതുവത്സര പിറവിയെ വർണ്ണാഭമാക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലിയ ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. തലസ്ഥാന നഗരിിയല്‍ പുതുവർഷ പുലരിയെ വരവേൽക്കാൻ കോവളം തീരത്ത് ഒത്തുകൂടിയത് ആയിരങ്ങളാണ്. രാത്രി 7 മണി മുതൽ ഒഴുകിയെത്തിയ സഞ്ചാരികൾ കോവളം തീരത്ത് ആഘോഷാരവമുയര്‍ത്തി. ഫ്രാൻസിൽ നിന്നെത്തിയ സഞ്ചാരികൾക്ക് വേണ്ടി ഫ്രഞ്ച് ഭാഷയിലുള്ള പൊലീസിന്‍റെ സുരക്ഷ മുന്നറിയിപ്പും അനൗൺസ്മെന്‍റും മറ്റൊരു കൗതുകമായി. കോവളത്തിന് പുറമെ തലസ്ഥാനത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ശംഖുമുഖം, വർക്കല തീരങ്ങളിലേക്കും പുതുവർഷ രാവിൽ ജനം ഒഴുകിയെത്തി.