Neelamperoor Pooram Padayani: പൊയ്യാന മുതല്‍ ചന്ദ്രയാന്‍ വരെ, വിസ്‌മയമായി നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരം പടയണി - Padayani Kerala

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 16, 2023, 2:58 PM IST

കോട്ടയം : ചൂട്ടു വെളിച്ചത്തിൽ അന്നങ്ങൾ പടയണിക്കളത്തിലേക്ക് എഴുന്നള്ളി എത്തിയപ്പോൾ പൂര രാവ് വിസ്‌മയമായി മാറി. കണ്ടു നിന്നവരില്‍ അതിശയം നിറക്കുകയുമായിരുന്നു പൂരം പടയണി (Neelamperoor Pooram Padayani). ആദ്യം പുത്തൻ അന്നങ്ങളുടെ തിരുനട സമർപ്പണമാണ് നടന്നത്. നീലം പേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ 80 പുത്തൻ അന്നങ്ങളാണ് നടയ്ക്ക് വയ്ക്കപ്പെട്ടത്. ഇതിന് പുറമേ നാടിന്‍റെ സമർപ്പണമായി വലിയ അന്നവും രണ്ട് ചെറി അന്നങ്ങളും എഴുന്നള്ളിയെത്തി. പതിനൊന്നേകാൽ കോൽ ഉയരമാണ് വലിയ അന്നത്തിന് ഉണ്ടായിരുന്നത്. താമര ഇലയും വാഴപ്പോളയും കൊണ്ട് പുറം മോടിയാക്കി ചെത്തി പൂക്കൾ കൊണ്ട് അലങ്കരിച്ച അന്നങ്ങൾ 'വല്യന്നം വന്നടാ തെയ്‌ തക തിന്തകം' എന്ന താളത്തിൽ കളത്തിലേക്ക് പറന്നിറങ്ങി. കൊടിക്കൂറ കാവൽ പിശാച്, പൊയ്യാന, സിംഹം, ഭീമസേനൻ, പരശുരാമൻ, ഗണപതി, ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാൻ കോലവും വരെ പടയണി കളത്തിലേക്ക് എഴുന്നള്ളിയെത്തി. ഇതോടെ തിരുവോണ പിറ്റേന്ന് തുടങ്ങിയ പടയണി കാലത്തിന് സമാപനമായി. ആയിരക്കണക്കിന് ആളുകളാണ് അന്നങ്ങളുടെ എഴുന്നള്ളത്ത് കാണാന്‍ നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.