Nagarhole National Park Elephant Safari Vehicles | പാഞ്ഞടുത്ത് കാട്ടാന; വണ്ടി തിരിച്ചോടിച്ച് രക്ഷപെട്ട് സഞ്ചാരികൾ - Elephant video

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 12, 2023, 1:12 PM IST

Updated : Sep 12, 2023, 1:58 PM IST

മൈസൂരു: കേരള അതിർത്തിയിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത കാട്ടാന. കർണാടകയിലെ നാഗർഹോള ദേശീയ ഉദ്യാനത്തിലെ (Nagarhole National Park) കുട്ട റോഡിലാണ് സഫാരി വാഹനങ്ങൾക്ക് നേരെ കാട്ടാനയുടെ പരാക്രമം. സഫാരി വാഹനത്തിലുണ്ടായിരുന്ന വിനോദ സഞ്ചാരിയാണ് ആനയുടെ ദൃശ്യങ്ങൾ പകർത്തിയത് (Elephant Runs Towards Safari Vehicles). റോഡരികിൽ നിലയുറപ്പിച്ചിരുന്ന ആന ഞൊടിയിടയിൽ സഫാരി വാഹനത്തിന് നേരെ കുതിച്ചെത്തുകയായിരുന്നു. ഈ സമയം വാഹനത്തിന്‍റെ ഡ്രൈവർ വാഹനം പിന്നിലേക്ക് ഓടിച്ചതോടെ ആന പിൻവാങ്ങി. ഇതിനിടെ മറുവശത്തുണ്ടായിരുന്ന സഫാരി വാഹനത്തിന് നേരെയും ആന ഓടിയടുത്തെങ്കിലും വാഹനം മുന്നോട്ടെടുത്തു രക്ഷപെടുകയായിരുന്നു. ഈ സമയം ആന വാഹനത്തെ പിന്തുടരുന്നതിന്‍റെ ദൃശ്യങ്ങൾ വിനോദസഞ്ചാരി മൊബൈലിൽ പകർത്തി. ആന കുതിച്ചെത്തിയതോടെ വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ പരിഭ്രാന്തരായി. കുറച്ചുദൂരം വാഹനത്തെ പിന്തുടർന്ന ശേഷം ആന കാട്ടിലേക്ക് പോകുകയായിരുന്നു. അപൂർവമായാണ് സഞ്ചാരികളുമായി എത്തുന്ന  സഫാരി വാഹനങ്ങൾക്ക് നേരെ വന്യമൃഗങ്ങൾ ആക്രമണത്തിന് മുതിരുന്നത്. കേരള അതിർത്തിയോട് ചേർന്നുള്ള നാഗർഹോള ദേശീയ ഉദ്യാനത്തിലേക്ക് ദിനം പ്രതി നിരവധി സഞ്ചാരികളാണ് എത്തുന്നത്. 

Last Updated : Sep 12, 2023, 1:58 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.