MV Govindan On INDIA Alliance | ഇന്ത്യ സഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകും : എംവി ഗോവിന്ദന്‍ - Karuvannoor Bank Fraud
🎬 Watch Now: Feature Video
Published : Sep 18, 2023, 3:36 PM IST
കണ്ണൂര്‍ : 'ഇന്ത്യ' മഹാസഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സി പി എമ്മുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 'ഇന്ത്യ' മുന്നണിയോടൊപ്പം സി പി എം ശക്തമായുണ്ടാകും. ഇപ്പോഴും സി പി എം വേദി പങ്കിടുന്നുണ്ട്. ഓരോ പാർട്ടിക്കും ഓരോ നിലപാട് ഉണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു (MV Govindan On INDIA Alliance). അതേസമയം ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയില്‍ സി പി എം പ്രതിനിധി ഇല്ലല്ലോ എന്ന ചോദ്യത്തിൽ നിന്ന് എം വി ഗോവിന്ദൻ ഒഴിഞ്ഞുമാറി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ (Karuvannoor bank Fraud) ഗൗരവതരമായ പരിശോധന നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കട്ടെയെന്നും ബോർഡ് അംഗങ്ങൾ പലതും പറയുമെന്നും അദ്ദേഹം പരിഹസിച്ചു. ഇ ഡി പല സ്ഥലത്തും പോകുന്നുണ്ട്. കെ സുധാകരൻ്റെ അടുത്തും, രാഹുൽ ഗാന്ധിയുടെ അടുത്തും ഇ ഡി പോകുന്നുണ്ട്. ഇ ഡി ചോദ്യം ചെയ്യാത്ത ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി ചോദിച്ചു. മന്ത്രിസഭ പുനസംഘടന അലോചിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.