MV Govindan On Bribe Controversy : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം : അന്വേഷണം നടക്കട്ടെ, ആരെയും സംരക്ഷിക്കില്ല : എംവി ഗോവിന്ദൻ - അഖിൽ മാത്യു ആരോപണം
🎬 Watch Now: Feature Video
Published : Sep 28, 2023, 2:42 PM IST
കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ ഓഫിസിനെതിരെ ഉയർന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തി നിലപാട് സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അഖിൽ മാത്യുവിനെതിരെ ഉയർന്ന ആരോപണത്തിലാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം (MV Govindan On Bribe Controversy Against Health Ministers Office). മന്ത്രിയുടെ ഓഫിസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയും ഒരു തരത്തിലും സംരക്ഷിക്കില്ല എന്നും പരാതിക്കാരൻ തെളിവുകൾ പൊലീസിന് നൽകട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ പറഞ്ഞു. ഒരു പരാതിയിൽ വാർത്ത നൽകുമ്പോൾ അത് ശരിയാണോ എന്ന് അന്വേഷിക്കണം. ആരെങ്കിലും വിളിച്ചുപറയുന്നത് പ്രചരിപ്പിക്കുന്ന ഏജൻസി ആണോ മാധ്യമങ്ങൾ എന്നും ഗോവിന്ദൻ ചോദിച്ചു. വാർത്തകൾ ആവശ്യത്തിന് അനുസരിച്ച് രൂപപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. സിപിഐ ഉന്നയിച്ച വിമർശനത്തോട് പ്രതികരിക്കാനില്ല. വിമർശനങ്ങളിൽ വിഷമം ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു. രണ്ടും രണ്ട് പാർട്ടി ആണ്. അവർക്ക് വിമർശിക്കാൻ അധികാരമുണ്ട്. കാനം രാജേന്ദ്രൻ തന്നെ വിമർശിച്ചതിലും വിഷമമില്ല. ഒരു മുന്നണി എന്ന നിലയിൽ തർക്കങ്ങളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.