ലീഗ് നേതാവ് നവകേരള സദസിൽ ; മുഖ്യമന്ത്രിക്കൊപ്പം പ്രഭാതയോഗത്തിൽ വേദി പങ്കിട്ടു - N A Aboobacker at Navakerala sadas
🎬 Watch Now: Feature Video
Published : Nov 19, 2023, 12:55 PM IST
കാസർകോട് : നവകേരള സദസിൽ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ്. പാര്‍ട്ടി സംസ്ഥാന കൗൺസിൽ അംഗം എൻ എ അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടത്. കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡന്‍റ് കൂടിയാണ് അബൂബക്കർ (N A Aboobacker at Navakerala sadas). കർണാടകയിൽ നിന്നും നേരത്തെ ദേശീയ കൗൺസിൽ അംഗമായിരുന്നു. പ്രമുഖ വ്യവസായി കൂടിയാണ് ഇദ്ദേഹം. നവകേരള സദസിന്‍റെ ഭാഗമായി ഇന്ന് രാവിലെ നടന്ന പ്രഭാതയോഗത്തിൽ ആണ് ഇദ്ദേഹം പങ്കെടുത്തത്. മന്ത്രിമാര്‍ക്ക് പുറമെ പ്രത്യേക ക്ഷണിതാക്കൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൈവളിഗെ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള സദസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചത്. ഇത് നാടിന് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്, പ്രത്യേകിച്ച് സാധാരണക്കാർക്ക് അക്കാര്യം ബോധ്യമായതിന്‍റെ തെളിവാണ് മഞ്ചേശ്വരത്ത് തടിച്ചുകൂടിയ ജനക്കൂട്ടമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്‌ണന്‍ കുട്ടി, എ കെ ശശീന്ദ്രന്‍, കെ ആന്‍റണി രാജു എന്നിവരും സംസാരിച്ചു.