'ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ അക്കളി തീക്കളി': വാതിലിനിടയിൽ കുടുങ്ങി കുരങ്ങ് ചത്തു; കടയുടമയെ ആക്രമിച്ച് കുരങ്ങൻ പട - കുരങ്ങ് തെലങ്കാന

🎬 Watch Now: Feature Video

thumbnail

By

Published : May 22, 2023, 3:01 PM IST

മഞ്ചേരിൽ: പ്രിയപ്പെട്ടവരുടെ വിയോഗം എപ്പോഴും വേദനാജനകമാണ്. അടുപ്പമുള്ളയാളുടെ മരണത്തിന് ഒരാൾ കാരണക്കാരൻ ആവുകയാണെങ്കിൽ ആ വ്യക്തിയോട് വെറുപ്പും ദേഷ്യവും പകയുമൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. ഈ കാര്യത്തിൽ വളരെ സർവസാധാരണമായ ഇത്തരം വികാരങ്ങൾ മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞാൽ അവിശ്വസനീയം എന്നാകും ഭൂരിപക്ഷ മറുപടി. എന്നാൽ ഇത് സത്യമാണെന്ന് തെളിയിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള വൈറൽ വീഡിയോ.

അടുത്തിടെ തെലങ്കാനയിലെ മഞ്ചേരിൽ ജില്ലയിൽ ലക്ഷെട്ടിപ്പേട്ടിലുള്ള ഒരു മരുന്ന് കടയിൽ കുരങ്ങൻ കടക്കാൻ ശ്രമിച്ചപ്പോൾ കടയുടെ മാനേജർ വാതിൽ അടച്ചു. അബദ്ധവശാൽ വാതിലുകൾക്കിടയിൽ കുരങ്ങൻ കുടുങ്ങുകയും ജീവൻ നഷ്‌ടമാവുകയും ചെയ്‌തു. കൂടെയുണ്ടായിരുന്ന കുരങ്ങിന്‍റെ മരണത്തിന് കാരണക്കാരനായ മരുന്ന് കടയുടെ മാനേജരെ ഒരു കൂട്ടം കുരങ്ങുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. 

എന്നാൽ കടയിലുണ്ടായിരുന്ന ആളുകളുടെ സമയോചിതമായ ഇടപെടൽ മൂലം ദേഹോപദ്രവം ഉണ്ടായില്ല. കടക്ക് മുൻപിലായി കുരങ്ങുകൾ തമ്പടിച്ചിരിക്കുന്ന ദൃശ്യങ്ങളും ഈ വീഡിയോയിൽ കാണാൻ സാധിക്കും. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ദേഷ്യവും പകയും പ്രതികാരവും മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ടെന്നാണ് നെറ്റിസൺസ് കമന്‍റുകൾ. 

Also Read: ബെംഗളൂരുവില്‍ കനത്ത മഴ; അണ്ടര്‍പാസിലെ വെള്ളത്തില്‍ കാര്‍ മുങ്ങി, 22കാരിക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.