Video| 'അമ്മയോളം പോന്ന കരുതല്‍' ഒറ്റപ്പെട്ടു പോയ നായ്‌ക്കുട്ടിക്ക് കൂട്ടായി കുരങ്ങന്‍ - പൊന്നൈ ടൗണ്‍
🎬 Watch Now: Feature Video
സ്വന്തം കുഞ്ഞിനെപ്പോലെ ഒരു നായ്‌ക്കുട്ടിയ പരിചരിക്കുന്ന കുരങ്ങൻ. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നുള്ള മനം കുളിര്‍പ്പിക്കുന്ന ദൃശ്യങ്ങളാണിത്. പൊന്നൈ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുരങ്ങൻ നായ്‌ക്കുട്ടിയെ ദത്തെടുത്തത്.
ബസ് സ്റ്റാന്‍ഡില്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം നാലെണ്ണത്തെ മാത്രം എടുത്താണ് നായ പോയത്. ഇതിനിടെയാണ് ഒരു നായ്‌കുട്ടി മാത്രം ഒറ്റപ്പെട്ടത്. തനിച്ചായ ഈ കുട്ടിനായ മിക്കപ്പോഴും സമീപത്തുള്ള കടകള്‍ക്ക് അടുത്തൊക്കെ എത്തും. ഇങ്ങനെ കറങ്ങി നടക്കുന്നതിനിടെയാണ് നായ്‌ക്കുട്ടി കുരങ്ങന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ നായ്‌കുട്ടിയെ കൈക്കലാക്കിയ കുരങ്ങന്‍ സ്വന്തമെന്ന പോലെ നായ്‌കുട്ടിക്ക് പാല് കൊടുക്കാനും പരിചരിക്കാനും തുടങ്ങി. അമ്മകുരങ്ങന്‍റെയും നായ്‌ക്കുട്ടിയുടെയും സ്‌നേഹം പ്രദേശവാസികള്‍ക്കും മാനസികോല്ലാസം നല്‍കുകയാണ്.
Last Updated : Feb 3, 2023, 8:33 PM IST