തൃശൂർ നഗരത്തിൽ ഉടുമ്പ് ; പിടികൂടി കാട്ടില്‍ വിട്ടയച്ചു
🎬 Watch Now: Feature Video
Published : Dec 11, 2023, 4:31 PM IST
തൃശൂർ : നഗരത്തിലെ ആമ്പക്കാടന്‍ ജങ്‌ഷനില്‍ ഉടുമ്പിനെ കണ്ടെത്തി (Monitor lizard caught from Thrissur). ഇമ്മട്ടി ടവറിന്‍റെ കാർ പാർക്കിങ് ഏരിയയിലാണ് ഉടുമ്പിനെ കണ്ടെത്തിയത്. തിങ്കളാഴ്‌ച (ഡിസംബര്‍ 11) ഉച്ചയോടെയാണ് ഒന്നരടിയോളം വലിപ്പമുള്ള ഉടുമ്പിനെ കണ്ടെത്തിയത് (Monitor lizard in Emmatti tower car parking). ടവറിലെ കാർ പാർക്കിങ് ഏരിയയിൽ നിന്നും ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കവെ സെക്യൂരിറ്റിയുടെയും താമസക്കാരുടെയും ശ്രദ്ധയില്‍ ഉടുമ്പ് പെടുകയായിരുന്നു. ആള്‍പ്പെരുമാറ്റം അറിഞ്ഞതോടെ ഉടുമ്പ് കോണിപ്പടിക്ക് താഴെ കൂട്ടിയിട്ട സാധനങ്ങളുടെ ഇടയിലേക്ക് ഓടി കയറി. തുടർന്ന് പറവട്ടാനിയിലെ ഫോറസ്റ്റ് വിഭാഗത്തിൽ നിന്നും ജീവനക്കാരൻ ജോജു മുക്കാട്ടുക്കര എത്തിയാണ് ഉടുമ്പിനെ പിടികൂടിയത്. നഗരത്തിൽ മരപ്പട്ടിയും പാമ്പും കീരിയും അടക്കമുള്ളവയെ കടത്താറുണ്ടെങ്കിലും ഉടുമ്പിനെ പൊതുവെ കാണാറില്ലെന്നും എന്നാൽ അവ പ്രദേശത്ത് ഒഴിഞ്ഞ പറമ്പുകളിലും മറ്റും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പിടികൂടിയ ഉടുമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു. അതേസമയം അടുത്തിടെയാണ് പാലിപ്പിള്ളിയില്‍ ഭീതിവിതച്ച് വീണ്ടും കാട്ടാനക്കൂട്ടമെത്തിയത്. പുതുക്കാട് എസ്റ്റേറ്റിലും സമീപ പ്രദേശങ്ങളിലുമാണ് പ്രധാനമായും ആനക്കൂട്ടം തമ്പടിച്ചത്. ഒരിടവേളയ്‌ക്ക് ശേഷം ആനകള്‍ വീണ്ടും കാടിറങ്ങിയതോടെ പ്രദേശത്തെ തൊഴിലാളികള്‍ ഭീതിയിലായിരുന്നു.