പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഷർട്ടിലേക്ക് തീ പടർന്നു ; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക് - mobile phone Blast
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18536589-thumbnail-16x9-mobile.jpg)
തൃശൂർ : തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്‍റെ (70) ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഏലിയാസ് ഹോട്ടലിൽ ഇരുന്ന് ചായ കുടിക്കുന്നതിനിടെ ഷര്‍ട്ടിന്‍റെ പോക്കറ്റിൽ കിടന്ന ഫോൺ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറി ശബ്‌ദം കേട്ടയുടന്‍ ഏലിയാസ് പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് നിലത്തിട്ടു. ഇതിനിടെ ഷര്‍ട്ടിലേക്ക് തീ ആളിപ്പടർന്നു. എന്നാൽ ഉടന്‍ കെെകാെണ്ട് തട്ടി കെടുത്താനായതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പ് തൃശൂര്‍ പോസ്റ്റ് ഓഫിസ് റോഡിലെ കടയില്‍ നിന്ന് ആയിരം രൂപയ്ക്ക് വാങ്ങിയതാണ് പൊട്ടിത്തെറിച്ച മൊബെെല്‍ ഫോണ്‍. സാധാരണ കീ പാഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണിന്‍റെ ബാറ്ററിയുടെ തകരാര്‍ ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം.
ജീവനെടുത്ത മൊബൈൽ : ഇക്കഴിഞ്ഞ ഏപ്രിൽ 25 ന് തൃശൂർ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചിരുന്നു. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്ത് വീട്ടില്‍ മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീയാണ് മരിച്ചത്. കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.