ഗവർണർക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി എം എം മണി എംഎൽഎ - ഗവർണർക്കെതിരെ എം എം മണി
🎬 Watch Now: Feature Video
Published : Jan 6, 2024, 5:45 PM IST
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ (Governor Arif Mohammed Khan) അധിക്ഷേപ പരാമർശങ്ങളുമായി എം എം മണി എംഎൽഎ (MM Mani MLA). ഭൂപതിവ് ഭേദഗതി ബില്ലിൽ (Land Amendment Bill) ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇടുക്കി ജില്ല കമ്മിറ്റി (ldf idukki district committee) ജനുവരി 9-ാം തിയതി രാജ്‌ഭവൻ മാർച്ച് നടത്താൻ ഇരിക്കുകയായിരുന്നു. ഇതിനിടെ അതേ ദിവസം തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ പരിപാടിയിലേക്ക് ഗവർണറെ ക്ഷണിച്ചു. ഇതിൽ വിമർശനം ഉന്നയിച്ച് സംസാരിക്കുമ്പോഴാണ് എം എം മണി ഗവർണർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവര്‍ണര്‍. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവർണർ ഒപ്പിടുന്നില്ല. ജനങ്ങൾ തെരഞ്ഞെടുത്ത അയച്ച ജനപ്രതിനിധികൾ പാസാക്കിയ നിയമത്തിൽ ഒപ്പിടാത്ത ഗവർണറെ കച്ചവടക്കാര്‍ വിരുന്നൂട്ടുന്നത് ശുദ്ധ മര്യാദകേടാണെന്നും എം എം മണി പറഞ്ഞു. ഇവിടുത്തെ ജനങ്ങളുടെ വായിൽ മണ്ണിടുന്ന പരിപാടിയാണ് ഗവർണർ ചെയ്‌തുകൊണ്ടിരിക്കുന്നത്. കച്ചവടക്കാർ ഇവിടുത്തെ ജനങ്ങളുടെ ഭാഗമാണെന്നും എം എം മണി ഓർമിപ്പിച്ചു.