'ദി കേരള സ്‌റ്റോറീസ്'; കേരളത്തിലെ സൗഹാര്‍ദപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ ചിത്രമെന്ന് സജി ചെറിയാന്‍
🎬 Watch Now: Feature Video
കൊല്ലം: സുദീപ് തോ സെന്‍ ഒരുക്കിയ 'ദ കേരള സ്‌റ്റോറീസ്' എന്ന ചിത്രം കേരളത്തെ അങ്ങേയറ്റം അപമാനിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. കേരളത്തില്‍ നിന്ന് ഏതാണ്ട് 32,000 വനിതകളെ ഭീകരവാദപ്രവര്‍ത്തനത്തിന് വേണ്ടി റിക്രൂട്ട് ചെയ്‌ത് രാജ്യത്തെമ്പാടും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. ഇത് കേരളത്തെ അങ്ങേയറ്റം അപമാനിക്കുന്നതാണെന്നും കേരളത്തില്‍ ഇന്നുള്ള സൗഹാര്‍ദപരമായ അന്തരീക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ ഒരു ചിത്രമായാണ് കാണുന്നതെന്നും മന്ത്രി സജി ചെറിയാന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സുദീപ് തോ സെന്‍ എന്ന വ്യക്തി 'ദി കേരള സ്‌റ്റോറീസ്' എന്ന സിനിമ മെയ് അഞ്ചിനാണ് റിലീസ് ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കുവാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും ഈ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.