'മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണ്, ഒരുപാട് മറിയക്കുട്ടിമാരെ രംഗത്തിറക്കുന്നു'; സജി ചെറിയാൻ - Saji Cherian

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 4, 2024, 4:43 PM IST

കോട്ടയം: നടക്കാതെ പോകുന്ന ഓട്ടേറെ പ്രവർത്തികൾ നടത്തിയെടുക്കുക എന്നത് കേരള ഗവണമെന്‍റിന്‍റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാർഢ്യമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു (Minister Saji Cherian says that many people are getting jealous of the CM Pinarayi Vijayan). ചിലർ പറയുന്നു അദ്ദേഹം വണ്ടിയിടിച്ച് മരിക്കുമെന്ന്, ചിലർ പറയുന്നു അദ്ദേഹത്തെ ബോംബ് വച്ച് പൊട്ടിയ്‌ക്കുമെന്ന്, വെളളമൊഴിച്ച് പ്രാകുന്നു, വിളക്ക് കത്തിച്ച് പ്രാകുന്നു. ഇതിനായി ഒരുപാട് മറിയക്കുട്ടിമാരെ രംഗത്തിറക്കുന്നു. അവരെയെല്ലാം ഉപയോഗപ്പെടുത്തുകയാണ്. ഇതേ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും ഒന്നും പറയാൻ കഴിയാത്ത കാലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 78 വയസുള്ള കേരള മുഖ്യമന്ത്രി ഞങ്ങളേക്കാൾ ആരോഗ്യവാനായാണ് കഴിഞ്ഞ 37 ദിവസം കേരളം മുഴുവൻ പര്യടനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം കുമരകത്ത് നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ. അതേസമയം, ബിഷപ്പുമാർക്കെതിരായ വിവാദ പരാമർശത്തിൽ മണിപ്പൂർ പ്രശ്‌നം മാത്രമാണ് താൻ ഉന്നയിച്ചതെന്ന് മന്ത്രി ആവർത്തിച്ചു. സഭയോട് പിണക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.