'മരിച്ചുപോയവരെ വച്ച് വിലപേശി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം' ; കെസിബിസി നിലപാട് പ്രകോപനപരമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ - കെസിബിസിയെ വിമർശിച്ച് എ കെ ശശീന്ദ്രൻ

🎬 Watch Now: Feature Video

thumbnail

By

Published : May 21, 2023, 12:10 PM IST

കോഴിക്കോട് : കാട്ടുപോത്ത് വിഷയത്തിൽ കെസിബിസിയുടെ നിലപാട് പ്രകോപനപരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണമെന്ന് മന്ത്രി പറഞ്ഞു. 

മരിച്ചുപോയവരെ വച്ച് വിലപേശുകയാണ് ചിലർ. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. വെടിവയ്ക്കാ‌നുള്ള കളക്‌ടറുടെ ഉത്തരവിൽ തെറ്റില്ല. പോത്തിനെ കൊല്ലണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നാട്ടുകാർ. 

വനംവകുപ്പ് കാട്ടുപോത്തിനായി തെരച്ചിൽ തുടരുകയാണ്. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ വിവാദങ്ങൾ അനാവശ്യമാണ്. രണ്ട് പേർ കൊല്ലപ്പെട്ടപ്പോൾ കലക്‌ടർ സ്വീകരിച്ച നടപടികളോട് വനം വകുപ്പിന് വിയോജിപ്പില്ല. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

അരിക്കൊമ്പനെ മയക്കുവെടിവച്ചതിനെ ചോദ്യം ചെയ്‌ത് ഹർജികൾ കോടതിയിലേക്ക് പോയി. കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാൻ വനം വകുപ്പിന് കഴിയില്ല. കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയിൽ പോയേക്കും. കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കുന്നത് ആരെങ്കിലും തടസപെടുത്തിയേക്കാം. മരിച്ചുപോയവരെ വച്ച് വിലപേശുന്ന ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. ചില സംഘടനകൾ നടത്തുന്ന ആ രീതി ശരിയല്ലെന്നും വനം മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.